ഫഹദ് ഫാസിൽ
| ഫഹദ് ഫാസിൽ | |
|---|---|
| ജനനം | ഓഗസ്റ്റ് 8, 1982 [1] |
| മറ്റ് പേരുകൾ | ഷാനു |
| തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
| സജീവം | 2002 – ഇതുവരെ |
ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ. ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[2]. ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകനാണ്.
ഉള്ളടക്കം |
വിദ്യാഭ്യാസം [തിരുത്തുക]
തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
ചലച്ചിത്രജീവിതം [തിരുത്തുക]
ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേ യിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.
അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]
| വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | മറ്റു അഭിനേതാക്കൾ | കുറിപ്പുകൾ |
|---|---|---|---|---|---|
| 2001 | കൈയെത്തും ദൂരത്ത് | സച്ചിൻ | ഫാസിൽ | നിവിത, രേവതി, മമ്മൂട്ടി | ആദ്യ ചിത്രം |
| 2009 | കേരള കഫെ മൃത്യുഞ്ജയം (നാലാം ഭാഗം) | പത്രപ്രവർത്തകൻ | ഉദയ് ആനന്ദൻ | മമ്മൂട്ടി, ജയസൂര്യ, പൃഥ്വിരാജ് | 8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം |
| 2010 | പ്രമാണി | ബോബി | ബി. ഉണ്ണികൃഷ്ണൻ | മമ്മൂട്ടി, സ്നേഹ | |
| കോക്ക്ടെയ്‌ൽ | നവീൻ കൃഷ്ണമൂർത്തി | അരുൺ കുമാർ | ജയസൂര്യ, സംവൃത സുനിൽ | അരുൺ കുമാറിന്റെ ആദ്യ ചിത്രം | |
| ടൂർണമെന്റ് | വിശ്വനാഥൻ | ലാൽ | സിദ്ദിഖ് (നടൻ),ഇന്ദ്രൻസ് | ||
| 2011 | ചാപ്പാ കുരിശ് | അർജുൻ | സമീർ താഹിർ | വിനീത് ശ്രീനിവാസൻ, റോമ | |
| ഇന്ത്യൻ റുപ്പി | ഭൂമി ബ്രോക്കർ | രഞ്ജിത്ത് | പൃഥ്വിരാജ്,തിലകൻ | അതിഥിതാരം | |
| അകം | ശ്രീനി | ഷാലിനി ഉഷ നായർ | അനുമോൾ | 2011 ഡിസംബറിൽ ദുബായ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. | |
| 2012 | പത്മശ്രീ ഭരത് ഡോ: സരോജ് കുമാർ | അലക്സ് സാമുവൽ (സംവിധായകൻ) | സജിൻ രാഘവൻ | ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ | |
| 22 ഫീമെയിൽ കോട്ടയം | സിറിൾ സി. മാത്യു | ആശിഖ് അബു | റിമ കല്ലിങ്കൽ | ||
| ഡയമണ്ട് നെക്‌ലേസ് | ഡോ. അരുൺ | ലാൽജോസ് | സംവൃത സുനിൽ | ||
| ഫ്രൈഡേ | ലിജിൻ ജോസ് | ആൻ അഗസ്റ്റിൻ, മനു | |||
| 2013 | അന്നയും റസൂലും | റസൂൽ | രാജീവ് രവി | ആൻഡ്രിയ ജെർമിയ | |
| നത്തോലി ഒരു ചെറിയ മീനല്ല | പ്രേമൻ / നരേന്ദ്രൻ | വി.കെ. പ്രകാശ് | കമാലിനി മുഖർജി, റിമ കല്ലിങ്കൽ | ||
| 2013 | ആമേൻ | സോളമൻ | ലിജോ ജോസ് പെല്ലിശ്ശേരി | ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി | |
| 2013 | Red Wine | അനൂപ് | സലാം ബാപ്പു | മോഹൻലാൽ, ആസിഫ് അലി | March 21st |
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- IMDB ഫഹദ് ഫാസിൽ ഐ.എം.ഡി.ബി യിൽ
- Stills Gallery ഫഹദ് ഫാസിൽ ചിത്രങ്ങൾ
- Photo Gallery ഫഹദ് ഫാസിൽ ചിത്രങ്ങൾ
- Director's twitter