മാതൃഭൂമി ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാതൃഭൂമി ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാതൃഭൂമി
Mathrubhumi.JPG
തരം ദിനപ്പത്രം
ഫോർമാറ്റ് Broadsheet

ഉടമസ്ഥത ദ മാതൃഭൂമി ഗ്രൂപ്പ്
സ്ഥാപിതം 1923
ആസ്ഥാനം കോഴിക്കോട്

വെബ്സൈറ്റ്: മാതൃഭൂമി

മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യപത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭുമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു . കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു.[അവലംബം ആവശ്യമാണ്] പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.

സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു. അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു. [അവലംബം ആവശ്യമാണ്] സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, തുടങ്ങിയവർ പല കാലത്തായി മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ,മലപ്പുറം, പാലക്കാട്‌,ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. എം.പി. വീരേന്ദ്രകുമാർ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും എം. കേശവമേനോൻ പത്രത്തിന്റെ എഡിറ്ററുമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1932-ലാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്‌[1]. മലയാളസാഹിത്യത്തിന്റെയും ഭാഷയുടേയും വളർച്ചയിൽ ആഴ്‌ചപ്പതിപ്പ്‌ നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. പ്രശസ്‌തനായ സഞ്‌ജയൻ പത്രാധിപരായി വിശ്വരൂപം എന്ന ഹാസ്യപ്രസിദ്ധീകരണം 1940 ൽ ആരംഭിച്ചുവെങ്കിലും വിശ്വരൂപവും പിന്നീട്‌ ആരംഭിച്ച യുഗപ്രഭാത്‌ എന്ന ഹിന്ദി പ്രസിദ്ധീകരണവും അധികകാലം മുന്നോട്ട്‌ പോയില്ല.കേരളത്തിൽ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റിൽ പ്രസിദ്ധീകരണം( 1962 മേയിൽ കൊച്ചിയിൽ) തുടങ്ങിയതും ആദ്യമായി ടെലിപ്രിൻടറിൽ വാർത്ത അയക്കാൻ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] വിമർശനങ്ങൾ

മാതൃഭൂമി ലവ് ജിഹാദ് വിവാദത്തിൽ എടുത്ത നിലപാട് മുസ്ലിം സാമുദായിക മേഖലകളിൽ നിന്ന് വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ഹിന്ദു വർഗീയതയെക്കെതിരെയുള്ള നിലപാടുകൾക്ക് സംഘ് പരിവാറിന്റെയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].

[തിരുത്തുക] മറ്റു പ്രസിദ്ധീകരണങ്ങൾ

ഗൃഹലക്ഷ്മി, ചിത്രഭൂമി, തൊഴിൽവാർത്ത, സ്‌പോർട്ട്‌സ്‌ മാഗസീൻ, ബാലഭൂമി , ആരോഗ്യമാസിക,ഇയർബുക്ക്‌ പ്ലസ്‌ ,യാത്ര എന്നിവയാണ്‌ സ്ഥാപനത്തിന്റെ മറ്റുപ്രസിദ്ധീകരണങ്ങൾ. 1997 സെപ്റ്റംബറിൽ‍‍ പത്രത്തിന്റെ വെബ്‌സൈറ്റ്‌ ആരംഭിച്ചു. 2005 ജൂണിൽ അത്‌ പോർട്ടൽ ആയി . 2008 ഏപ്രിൽ മുതൽ പൂർണ്ണമായും യൂനിക്കോഡിലേക്ക് മാതൃഭൂമി വെബ്ബ് പോർട്ടൽ മാറി

[തിരുത്തുക] റേഡിയോ പ്രക്ഷേപണ രംഗത്ത്

2008-ൽ മാതൃഭൂമി എഫ്‌.എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌[2]. ക്ലബ്ബ് എഫ്. എം. 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്. എം റേഡിയോയുടെ പേര്. [3]തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ്‌ സ്റ്റേഷനുകൾ.

[തിരുത്തുക] വെബ്‌സൈറ്റ്

  • പത്രത്തിന്റെ വെബ്‌സൈറ്റ് മാതൃഭൂമി.കോം (www.mathrubhumi.com) എന്ന പേരിലാണ്‌ പ്രവത്തിക്കുന്നത്. ദിനപത്രത്തിന്റെ ഓൺലൈൻ പതിപ്പ് സൈറ്റിൽ ലഭ്യമാണ്‌.

[തിരുത്തുക] മാതൃഭൂമി സാഹിത്യ പുരസ്കാരം

മലയാളത്തിലെ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000 മുതൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം നൽകിവരുന്നു. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം



മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"http://ml.wikipedia.org/w/index.php?title=മാതൃഭൂമി_ദിനപ്പത്രം&oldid=1191699" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ