വിക്രം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വിക്രം | |
|---|---|
![]() വിക്രം 2010-ൽ |
|
| ജനനം | കെന്നഡി വിക്രം വിനോദ് രാജ് |
| മറ്റ് പേരുകൾ | ചീയൻ വിക്രം |
| സജീവം | 1990 - ഇതു വരെ |
| ജീവിത പങ്കാളി | ഷൈലജ ബാലകൃഷ്ണൻ |
| വെബ്സൈറ്റ് | |
| http://www.chiyaanvikram.net/ | |
തമിഴ് സിനിമ രംഗത്തെ ഒരു നടനാണ് വിക്രം (Tamil: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്.[1] വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്ന്യൻ, ഭീമ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.
ഉള്ളടക്കം |
തുടക്കം [തിരുത്തുക]
ആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു വിക്രമിന്റെ തുടക്കം.1992 - ൽ പ്രശസ്തക്യാമറാമാൻ പി സി ശ്രീറാമിന്റെ സംവിധാനത്തിൻ കീഴിൽ മീരാ എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ പ്രധാന തുടക്കം. ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് പുതിയ മന്നർകൾ എന്ന ചിത്രത്തിലും നായകനായെങ്കിലും വിജയം തുണച്ചില്ല. അതിനെത്തുടർന്നാണ് അവസരങ്ങൾ തേടി മലയാളത്തിലേക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളിൽ വിക്രം നായകനുമായി.
വഴിത്തിരിവ് [തിരുത്തുക]
1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ശങ്കർ(അന്ന്യൻ),മണിരത്നം(രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ [തിരുത്തുക]
2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിംഫെയർ അവാർഡും ലഭിച്ചു. [2]
ചലച്ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "V for Vikram". The Hindu. 1 April 2006. ശേഖരിച്ചത് 2011-11-07.
- ↑ http://www.chiyaanvikram.net/biography.php
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Paadal.com എന്ന സിനിമയിൽ വിക്രം
- ചില ചിത്രങ്ങൾ
- കന്തസാമി എന്ന ചിത്രത്തിന്റെ പ്രോമോ സീനുകൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Vikram
- ഔദ്യോഗിക വെബ് സൈറ്റ്
