എം. കരുണാനിധി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം. കരുണാനിധി | |
|
|
|
| നിയോജക മണ്ഡലം | ചെപോക് |
|---|---|
|
|
|
| ജനനം | ജൂൺ 3, 1924 Thirukkuvalai, തമിഴ്നാട് |
| രാഷ്ടീയകക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
| കുട്ടികൾ | എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിൻ, എം.കെ. തമിഴരശ്, എം.കെ. ശെൽവി, എം.കെ. കനിമൊഴി |
| ഭവനം | ചെന്നൈ, ഇന്ത്യ |
കലൈഞ്ജർ എന്നും അറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമാണ്[1]. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതു മുതലാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്[2]. 1969-71, 1971-74, 1989-91, 1996-2001 and 2006-ഇതുവരെ എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹംഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടുന്നത്[3].