ജെ. ജയലളിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. ജയലളിത

തമിഴ്‌നാട് മുഖ്യമന്ത്രി
ജനനം 1948 ഫെബ്രുവരി 24 (1948-02-24) (വയസ് 64)
മൈസൂർ, കർണാടക
ഉദ്യോഗം രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി


ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയാണ് ജെ. ജയലളിത (ജനനം: ഫെബ്രുവരി 24, 1948) എന്ന ജയലളിത ജയറാം തമിഴ്:: ஜெயலலிதா ஜெயராம்). എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറി കൂടിയാണു ജയലളിത. പുരൈട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ ഇവരെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു ഇവർ.

[തിരുത്തുക] ജീവചരിത്രം

കോമളവല്ലി എന്ന യഥാർത്ഥ പേരും; അമ്മു എന്ന ചേല്ലപ്പേരുമുള്ള ജയലളിതയുടെ ജനനം 1948 ഫെബ്രുവരി 24 ന് തമിഴ്നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലായിരുന്നു. ജയലളിതയുടെ മുത്തശ്ശൻ അക്കാലത്ത് മൈസൂർ രാജാവിന്റെ ഡോക്ടറായി ജോലിനോക്കുകയായിരുന്നു. ജയലളിതയുടെ പിതാവ് അഭിഭാഷകനായിരുന്നു. ജയലളിതയ്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിച്ചു.[1]


എം.ജി.രാമചന്ദ്രനോടൊപ്പം അനേകം ചിത്രങ്ങളിൽ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു. എംജിആറിന്റെ എഐഎഡിഎംകെ-യിൽ 1980-ൽ അംഗമായി ജയലളിത രാഷ്ട്രീയജീവിതം ആരംഭിച്ചപ്പോൾ പാർട്ടിക്കുള്ളിലെ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാൽ അവർക്കെതിരായ വ്യക്തമായ ചേരിതിരിവ് പാർട്ടിക്കുള്ളിലുണ്ടാവുന്നത് എംജിആർ അസുഖം മൂലം യു.എസ്സിൽ ചികിത്സയ്ക്കായി പോയപ്പോഴാണ്.

ജയയുടെ രാഷ്ട്രീയ വളർച്ച പെട്ടെന്നായിരുന്നു. പാർട്ടിയുടെ പ്രോപഗാണ്ട സെക്രട്ടറിയായ ജയയ്ക്ക് എംജിആർ കൊണ്ടുവന്ന ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചു. തുടർന്ന് അവർ രാജ്യസഭാംഗമായി.

എംജിആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എഐഡിഎംകെയുടെ നേതൃസ്ഥാനം നോട്ടമിട്ടാണ് ജയ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.

എന്നാൽ എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ അദ്ദേഹത്തിന്റെ പിൻഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതോടെ അത് പാർട്ടിക്കകത്തെ പിളർപ്പിന്് തന്നെ കാരണമായി. 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

എന്നാൽ ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാൻ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.

എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരിൽ ജയ അറസ്റ് ചെയ്യപ്പെട്ടു. ജയയ്ക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

2001ലെ തിരഞ്ഞെടുപ്പിൽ ജയ മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. എങ്കിലും എഐഡിഎംകെ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീണ്ടുനിന്ന നിയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബർ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

സംഭവബഹുമലമായിരുന്നു ഈ നാല് മാസങ്ങൾ. മുൻ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീർത്ത ജയ വീണ്ടും തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് സെപ്തംബറിൽ രാജി വച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവർ രാജിവെച്ചൊഴിഞ്ഞത്. ജയയുടെ രാഷ്ട്രീയജീവിതത്തിലെ നാടകീയത തുടരുകയാണ്.

[തിരുത്തുക] അവലംബം

  1. കഥ മാസിക- ഒക്ടോബർ നവംബർ 2011. പുറം 4 - 7

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.

"http://ml.wikipedia.org/w/index.php?title=ജെ._ജയലളിത&oldid=1182733" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ