ശ്രീദേവി
| ശ്രീദേവി കപൂർ | |
|---|---|
| ജനനം | ശ്രീ അമ്മ യാംഗർ 1963 ഓഗസ്റ്റ് 13 ശിവകാശി, തമിഴ് നാട്, ഇന്ത്യ |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 1967 - 1997 |
| ജീവിത പങ്കാളി | ബോണി കപൂർ (1996 - ഇതുവരെ) |
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് ശ്രീദേവി (തമിഴ്:ஸ்ரீதேவி, തെലുങ്ക്:శ్రీదేవి ,ഹിന്ദി:श्रीदेवी). (ജനനം: ഓഗസ്റ്റ് 13, 1963). ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. തന്റെ നാലാം വയസ്സിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
ശ്രീദേവി ജനിച്ചത് തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ്: രാജേശ്വരി. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.
[തിരുത്തുക] അഭിനയ ജീവിതം
1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് ശ്രീദേവി തന്നെ അഭിനയജീവിതം തുടങ്ങിയത്.[1] . ബാലതരമായി തന്നെ പിന്നീടും ചില തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായി അഭിനയിച്ച മുണ്ട്രു മുടിചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയചിത്രങ്ങൾ ശ്രീദേവി നൽകി.
1978-ൽ തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
1986-ലെ നാഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
[തിരുത്തുക] സ്വകാര്യജീവിതം
1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഹിന്ദി ചലച്ചിത്രനിർമ്മാതാവായ ബോണി കപൂറുമായി വിവാഹം ചെയ്തു. ഇവർക്ക് ജാൻവി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| പുരസ്കാരങ്ങൾ | ||
|---|---|---|
| Filmfare Award | ||
| മുൻഗാമി രേഖ for ഖൂൻ ബരി മാംഗ് |
ഫിലിംഫെയർ - മികച്ചനടി for ചാൽബാസ് 1989 |
പിൻഗാമി മാധുരി ദീക്ഷിത് for ദിൽ |
| മുൻഗാമി മാധുരി ദീക്ഷിത് for ദിൽ |
ഫിലിംഫെയർ - മികച്ചനടി for ലംഹേ 1991 |
പിൻഗാമി മാധുരി ദീക്ഷിത് for ബേട്ട |
|
||||||||||||||
|
|||||||||||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- 1963-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഓഗസ്റ്റ് 13-ന് ജനിച്ചവർ
- തമിഴ്ചലച്ചിത്ര നടന്മാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- മലയാളചലച്ചിത്ര നടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- തെലുഗ് ചലച്ചിത്രനടിമാർ
- കന്നഡചലച്ചിത്ര നടിമാർ