നർഗീസ് ദത്ത്
| നർഗീസ് | |
|---|---|
| ജനനം | ഫാത്തിമ റഷീദ് |
| തൊഴിൽ | അഭിനേത്രി |
| സജീവം | 1935, 1942 – 1967 |
| ജീവിത പങ്കാളി | സുനിൽ ദത്ത് (1958 – 1981) (her death) |
| മക്കൾ | സഞ്ജയ് ദത്ത് അഞ്ജു പ്രിയ ദത്ത് |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത് (ഹിന്ദി: नर्गिस, ഉർദു: نرگس) (ജൂൺ 1,1929 – മേയ് 3, 1981).[1] 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു.
ഉള്ളടക്കം |
ആദ്യ ജീവിതം [തിരുത്തുക]
ഫാത്തിമ റഷീദ് എന്നായിരുന്നു നർഗീസിന്റെ ആദ്യ നാമം. [2]
അഭിനയ ജീവിതം [തിരുത്തുക]
1935 ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിർന്നു. തന്റെ 14 വയസ്സിൽ നായിക വേഷത്തിൽ അഭിനയിച്ചു.[3] 1940-50 കാലഘട്ടത്തിൽ ധാരാളം ഹിന്ദി ഉർദു ചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957 ൽ അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1958 ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ൻ വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ൽ അഭിനയിച്ച രാത് ഓർ ദിൻ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
സ്വകാര്യ ജീവിതം [തിരുത്തുക]
ആദ്യ കാലത്ത് നർഗിസ് പ്രമുഖ നടനായ രാജ് കപൂറുമായി പ്രണയത്തിലായിരുന്നു. പക്ഷേ, പിന്നീട് നടനായ സുനിൽ ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു.[4] ഇവരുടെ വിവാഹം മാർച്ച്, 11 1958 ൽ കഴിഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. നടനായ സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കൾ.[4]
മരണം [തിരുത്തുക]
മേയ് 3, 1981 ൽ നർഗീസ് ദത്ത് ക്യാൻസർ മൂലം മരണമടഞ്ഞു. ആദ്യം ന്യൂ യോർക്കിൽ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂർച്ചിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.[4][4] 1981 തന്റെ മകന്റെ ആദ്യ ചിത്രമായ റോക്കി എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ നർഗീസിനു വേണ്ടി ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു.[4]
കൂടുതൽ വായനക്ക് [തിരുത്തുക]
- Mr. and Mrs. Dutt: Memories of our Parents, Namrata Dutt Kumar and Priya Dutt, 2007, Roli Books. ISBN 978-81-7436-455-5.[5]
- Darlingji: The True Love Story of Nargis and Sunil Dutt, Kishwar Desai. 2007, Harper Collins. ISBN 978-81-7223-697-7.
അവലംബം [തിരുത്തുക]
- ↑ 57. Shrimati Nargis Dutt (Artiste) –1980-81 List of Nominated members, Rajya Sabha Official website.
- ↑ Biography of Nargis at IMDB.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;nwഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ 4.0 4.1 4.2 4.3 4.4 Dhawan, M. (April 27, 2003). "A paean to Mother India". The Tribune. ശേഖരിച്ചത് 2008-09-07.
- ↑ To Mr. and Mrs. Dutt, with love (Literary Review) The Hindu, Oct 7, 2007.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
||||||||||||||