ആശ പരേഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശ പരേഖ്
ജനനം 1942 ഒക്ടോബർ 2 (1942-10-02) (വയസ് 69)
ബാംഗളൂർ, ഇന്ത്യ
മറ്റ് പേരുകൾ ജൂബിലി ഗേൾ
ടോംബോയ്
ഉദ്യോഗം അഭിനേത്രി, നിർമ്മാതാവ്
സജീവം 1952-ഇതുവരെ
ജീവിത പങ്കാളി ഇല്ല

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാ‍താവുമാണ് (ജനനം: ഒക്ടോബർ 2, 1942). 1959 മുതൽ 1973 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായിക നടി എന്ന പദവി ആശക്കാണ്.[1]

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

ഗുജറാത്തിലെ മഹുവ ജില്ലയിലെ ഒരു മധ്യ നിരകുടുംബത്തിലാ‍ണ് ആശ ജനിച്ചത്. പിതാവ് ഒരു ഹിന്ദുവും, മാതാവ് ഒരു മുസ്ലീമുമായിരുന്നു.[2] കുടുംബത്തിലെ ഒരെ ഒരു കുട്ടിയായിരുന്നു ആശ. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് സ്റ്റേജ് പരിപാടികളും മറ്റും അവതരിച്ചിരിപ്പിച്ചിട്ടുണ്ട്.

[തിരുത്തുക] അഭിനയ ജീവിതം

1952 ലാണ് ഒരു ബാല താരമായിട്ടാണ് ആശ അഭിനയം തുടങ്ങിയത്. ബേബി ആശ പരേഖ് എന്ന പേരിൽ ആസ്മാൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് പ്രസിദ്ധ സംവിധായകനായ ബിമൽ റോയ് ആശയുടെ നൃത്തം കണ്ടതിനു ശേഷം 1954ൽ ബാപ് ബേട്ടി എന്ന ചിത്രത്തിൽ അവസരം നൽകുകയായിരുന്നു.[3] 1959 ൽ തന്റെ പതിനാറാം വയസ്സിൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചത് വൻ വിജയമായിരുന്നു.[4] പിന്നീട് ഒരു പാട് വിജയചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും അഭിനയിച്ചിട്ടുണ്ട്.[5]

1990 ൽ ടെലിവിഷൻ സംവിധാനത്തിലേക്ക് കടന്നു. തന്റെ സ്വന്തമായ ഒരു നിർമ്മാണ കമ്പനി സ്ഥാപിച്ചു. ആകൃതി എന്ന ഈ കമ്പനി ടെലിവിഷൻ പരമ്പരകൾ നിർമ്മിക്കുന്നു.[6] 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയായിരുന്നു. ഇവിടുത്തെ ആദ്യ സ്ത്രീ അധ്യക്ഷയായിരുന്നു ആശ പരേഖ്.[7]

1995 നു ശേഷം അഭിനയം നിർത്തി സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കും ആശ ശ്രദ്ധ തിരിച്ചു.[8]

[തിരുത്തുക] സ്വകാര്യ ജീവിതം

ആശ വിവാഹം ചെയ്തിട്ടില്ല.[9][10] പക്ഷേ ചില മാധ്യമങ്ങളിൽ ആശയുടെ പ്രണയത്തെക്കുറിച്ചും ചില വാർത്തകൾ വന്നിരുന്നു.[11] ഇപ്പോൾ ആശ തന്റെ സ്വന്തമായ നൃത്ത അകാദമിയായ കരഭവൻ എന്ന സ്ഥാപനത്തിന്റെ ചുമതലകൾ നോക്കുന്നു.

[തിരുത്തുക] അവലംബം

  1. "Screen The Business Of Entertainment-Films-Happenigs". Screenindia.com. http://www.screenindia.com/old/20021011/fhap.html, ശേഖരിച്ചത്: 2008-10-27. 
  2. "Asha ParekhSpirituality - Indiatimes". Spirituality.indiatimes.com. http://spirituality.indiatimes.com/articleshow/128309.cms, ശേഖരിച്ചത്: 2008-10-27. 
  3. "The Hindu : Poise and pearly smiles". Hinduonnet.com. http://www.hinduonnet.com/thehindu/mp/2003/08/12/stories/2003081200010400.htm, ശേഖരിച്ചത്: 2008-10-27. 
  4. [1]
  5. "Indiantelevision.com > Box Populi by Subhash K Jha > 'Sa Re Ga Ma' still challenges new kids on the block". Indiantelevision.com. http://www.indiantelevision.com/special/boxpopuli/y2k5/nov/boxpopuli44.htm, ശേഖരിച്ചത്: 2008-10-27. 
  6. Chaya Unnikrishnan. "Printer Friendly Version". Screenindia.com. http://www.screenindia.com/old/print.php?content_id=3650, ശേഖരിച്ചത്: 2008-10-27. 
  7. "Asha Parekh wins CINTAA elections". News.webindia123.com. http://news.webindia123.com/news/articles/India/20061114/507147.html, ശേഖരിച്ചത്: 2008-10-27. 
  8. "Filmfare - Print Edition". Downloads.movies.indiatimes.com. http://downloads.movies.indiatimes.com/site/april2002/ivw15.html, ശേഖരിച്ചത്: 2008-10-27. 
  9. http://www.hindustantimes.com/news/specials/slideshows/60s/60-4.htm
  10. http://www.geocities.com/fareeha7/intthr3.html[[Sadhana (actress) referred to a relationship between Asha and Nasir Hussain, but also acknowledged that she did not know the extent of their relationship]
  11. "Asha Parekh: “No hero made passes at me… My male co-stars were intimidated by me!”- Interviews-News & Gossip-Indiatimes - Movies". Movies.indiatimes.com. http://movies.indiatimes.com/articleshow/msid-3077619,prtpage-1.cms, ശേഖരിച്ചത്: 2008-10-27. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ആശ_പരേഖ്&oldid=712088" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ