നൂതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂതൻ
Nutan.jpg
Nutan in Anari (1959)
ജനനം നൂതൻ സമർത്ത്
ജൂൺ 4, 1936
മരണം ഫെബ്രുവരി 21, 1991
ഇന്ത്യ
സജീവം 1950-1991
ജീവിത പങ്കാളി(കൾ) രജനീഷ് ബേഹൽ (1959-1991) (her death)

1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ (മറാഠി: नूतन) (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അഭിനയ ജീവിതം[തിരുത്തുക]

1950 ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തന്റെ മാതാവായ ശോഭന തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. 1952 ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955 ലെ സീമ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് അക്കാലത്തെ പല മുൻ നിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രമുഖ നടിയായ ശോഭന സമർഥിന്റെ മൂത്ത പുത്രിയാണ് നൂതൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തന്റെ സഹോദരിപുത്രിയാണ് പ്രമുഖ നടിയായ കാജോൾ.

മരണം[തിരുത്തുക]

തന്റെ 54 ആം വയസ്സിൽ ഫെബ്രുവരി 1991 ൽ നൂതൻ ക്യാൻസർ മൂലം അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നൂതൻ&oldid=1857649" എന്ന താളിൽനിന്നു ശേഖരിച്ചത്