സ്മിത പാട്ടിൽ
| സ്മിത പാട്ടിൽ स्मिता पाटील |
|
|---|---|
![]() |
|
| ജനനം | 1955 ഒക്ടോബർ 17 പൂനെ, ഇന്ത്യ |
| മരണം | 1986 ഡിസംബർ 13 (പ്രായം 31) |
| സജീവം | 1974 - 1985 |
| ജീവിത പങ്കാളി | രാജ് ബബ്ബർ |
1970-80 കാലഘട്ടത്തിലെ ഒരു ബോളിവുഡ് ചലച്ചിത്ര നടിയായിരുന്നു സ്മിത പാട്ടിൽ (മറാഠി: स्मिता पाटील) (ഒക്ടോബർ 17, 1955 – 13 ഡിസംബർ, 1986). ഇന്ത്യൻ സമാന്തരചിത്രങ്ങളിൽ ഒരു നടിയായിരുന്നു സ്മിത.
അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത് പ്രവർത്തിച്ചിരുന്നു.[1]
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. മറാത്തി ഭാഷ സ്കൂളിൽ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത ആദ്യ കാലത്ത് ദൂരദർശന്റെ ചില പരിപാടികളിൽ പങ്കെടുത്തു.
[തിരുത്തുക] അഭിനയ ജീവിതം
ആദ്യ കാലത്ത് ഒരു ദൂരദർശനിൽ പരിപാടി അവതാരകയായിരുന്നു സ്മിത. പിന്നീട് ശ്യാം ബെനഗൽ ആണ് സ്മിതക്ക് ചലച്ചിത്രത്തിലേക്ക് അവസരം കൊടുത്തത്.[2] 1977 ൽ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, സമാന്തര സിനിമകളിൽ മാത്രം സ്മിത തന്റെ അഭിനയം പരിമിതിപ്പെടുത്തിയിരുന്നു. കലാപരമായ മൂല്യങ്ങൾക്ക് താൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളിൽ സ്മിത എപ്പോഴും പ്രാധാന്യം കൽപ്പിച്ചിരുന്നു.
[തിരുത്തുക] സ്വകാര്യ ജീവിതം
തന്റെ അഭിനയജീവിതത്തിനിടക്ക് നടനായ രാജ് ബബ്ബറുമായി പ്രണയത്തിലായി. പക്ഷേ, ഇതു മൂലം ധാരാളം വിമർശനങ്ങൾ ഏൽക്കേണി വന്നു. സ്മിതയെ വിവാഹം കഴിക്കാൻ വേണ്ടി, രാജ് തന്റെ ആദ്യഭാര്യയായ നന്ദിര ബബ്ബറിൽ നിന്ന് വിവാഹ മോചനം നേടുകയുണ്ടായി.
[തിരുത്തുക] മരണം
തന്റെ ഒരു മകന്റെ പിറവിയുടെ സമയത്ത് ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം സ്മിത 1986, ഡിസംബർ 13 ന് മരണമടയുകയുണ്ടായി. [3] [4]
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| പുരസ്കാരങ്ങൾ | ||
|---|---|---|
| ഫിലിംഫെയർ പുരസ്കാരം | ||
| മുൻഗാമി രേഖ for ഖൂബ്‌സുരത്ത് |
മികച്ച നടി for ചക്ര 1981 |
പിൻഗാമി പദ്മിനി കോലാപുരി for പ്രേം രോഗ് |
| ദേശീയ ചലച്ചിത്ര പുരസ്കാരം | ||
| മുൻഗാമി ലക്ഷ്മി for Sila Nerangalil Sila Manithargal |
മികച്ച നടി for ഭൂമിക 1978 |
പിൻഗാമി ശാരദ for നിമജ്ജനം |
| മുൻഗാമി ശോഭ for പാസി |
മികച്ച നടി for ചക്ര 1981 |
പിൻഗാമി രേഖ for ഉമ്രാവൊ ജാൻ |
[തിരുത്തുക] അവലംബം
- ↑ "Reminiscing Smita Patil," http://movies.indiainfo.com/tales/smitapatil.html
- ↑ "Indian Cinema - Smita Patil", SSCnet UCLA
- ↑ "Memories from Mrinal da," Rediff.com, 2 February 2005.
- ↑ Raheja, Dinesh. "Raw stock, rare appeal: Smita Patil," Rediff.com, July 23, 2002.
|
||||||||||||||||||||
|
||||||||||||||
