മാധുരി ദീക്ഷിത്
| മാധുരി ദീക്ഷിത് | |
|---|---|
മാധുരി ദീക്ഷിത് നച്ച ബലിയെ എന്ന പരിപാടിയിൽ (2007) |
|
| ജനനം | മാധുരി ശങ്കർ ദീക്ഷിത് 1967 മേയ് 15 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 1984–2002, 2007 |
| ജീവിത പങ്കാളി | ശ്രീരാം നെനെ (1999 - ഇതുവരെ) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മാധുരി ദീക്ഷിത് എന്നറിയപ്പെടൂന്ന മാധുരി ശങ്കർ ദീക്ഷിത് (മറാഠി: माधुरी दीक्षित) (ജനനം: on മേയ് 15, 1967)[1] . 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികയാരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[2] 2008-ൽ ഇന്ത്യ സർക്കാർ പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
മാധുരി ജനിച്ചത് മുംബൈയിലാണ്. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യ കാലത്ത് പഠിത്തത്തിനു ശേഷം മാധുരി മൈക്രോ ബയോളജിയിൽ താൽപ്പര്യമുള്ള ആളായിരുന്നു.[3] ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
[തിരുത്തുക] സിനിമ ജീവിതം
മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1988-ൽ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീചിത്രങ്ങളിൽ അഭിനയിച്ചത് ഒരു വൻ വിജയങ്ങളായിരുന്നു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതിന് ഫിലിംഫെയർ - മികച്ച നടിക്കുള്ള പുരസ്കാരം നേടികൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇതിനു ശേഷം സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു. ഹം ആപ്കേ ഹേ കോൺ! (1994) എന്ന ചിത്രം അന്ൻ ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടികൊടുത്ത ചിത്രമായി. അതിനു ശേഷം 1996-ൽ യാശ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിക്കൊടൂത്തു. .[4]
അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ മികച്ച നൃത്ത രംഗങ്ങളിൽ ഗാന രംഗങ്ങളിൽ മാധുരി കാഴ്ച വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാനരംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. 2002-ൽ ദേവദാസ് എന്ന ചിത്രത്തിലും മികച്ചപ്രകടനം കാഴ്ച വച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു.[5] പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. 2006-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ ഒരു നൃത്ത രൂപം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു.[6] ഇതിലെ നൃത്ത പ്രകടനം സംവിധാനം ചെയ്തത് സരോജ് ഖാൻ ആയിരുന്നു.
പ്രസിദ്ധ ചിത്രകാരനായ എം.എഫ്. ഹുസൈൻ മാധുരിയുടെ വലിയ ആരാധകനാണ്. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കാണുന്നത്. അദ്ദേഹം നിർമ്മിച്ച ചിത്രമായ ഗജഗാമിനിയിൽ മാധുരി അഭിനയിച്ചു.[7] അഭിനയ രംഗത്തേക്കുള്ള തിരിച്ച് വരവ് മാധുരി ദീക്ഷിത് 2007-ൽ ആജ നച്‌ലെ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നടത്തി.[8] . ഇതിലെ ഒരു ഗാന രംഗം അതിൽ ഉപയോഗിച്ച പദങ്ങളുടെ കാരണം വിവാദമായിരുന്നു.[9][10]
[തിരുത്തുക] സ്വകാര്യ ജീവിതം
1999-ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. നെനെയും ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. 2003-ൽ ജനിച്ച അരിൻ, 2005-ൽ ജനിച്ച റീയാൻ എന്നിവർ. മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരേ ഒരു സഹോദരൻ അമേരിക്കയിൽ താമസിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "indiaFM". Wish Madhuri Dixit on her birthday today. May 5, 1967. http://www.bollywoodhungama.com/news/2008/05/15/11388/index.html.
- ↑ "specials.rediff.com". Best Bollywood Actresses Ever. http://specials.rediff.com/women07/2007/mar/06wslid11.htm, ശേഖരിച്ചത്: 2007.
- ↑ Ganti, Tejaswini (2004). Bollywood: A Guidebook to Popular Hindi Cinema. Routledge. താളുകൾ. 134. ISBN 0415288541.
- ↑ "1997 awards". Indiatimes. http://filmfareawards.indiatimes.com/articleshow/368661.cms, ശേഖരിച്ചത്: 2006-12-12.
- ↑ "vluvshahrukh.com". Devdas goes to Cannes Film Festival. http://www.vluvshahrukh.com/films/devdas/cannes/index.htm, ശേഖരിച്ചത്: 2006.
- ↑ "expressindia.com". Six years after, Madhuri Dixit to sizzle again. http://www.expressindia.com/fullstory.php?newsid=63173, ശേഖരിച്ചത്: 2006.
- ↑ "santabanta.com". The work of the muse. http://www.santabanta.com/wallpapers/biographyasp?catid=404, ശേഖരിച്ചത്: 2006.
- ↑ "rediff.com". Madhuri Dixit arrives for new film. http://in.rediff.com/movies/2006/dec/07madhuri.htm, ശേഖരിച്ചത്: 2006.
- ↑ ""Aaja Nachle" - Asia entertainment news from Variety - varietyasiaonline.com". http://www.varietyasiaonline.com/content/view/5258/53/.
- ↑ "Aaja Nachle - Movie - Review - New York Times". http://movies.nytimes.com/2007/12/01/movies/01nach.html.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
| Filmfare Awards | ||
|---|---|---|
| മുൻഗാമി ശ്രീദേവി for ചാൽബാസ് |
മികച്ച ഫിലിംഫെയർ നടി for ദിൽ 1991 |
പിൻഗാമി ശ്രീദേവി for ലംഹേ |
| മുൻഗാമി ശ്രീദേവി for ലംഹേ |
മികച്ച ഫിലിംഫെയർ നടി for ബേട്ട 1993 |
പിൻഗാമി ജുഹി ചാവ്‌ല for ഹംഹെ രാഹി പ്യാർ കെ |
| മുൻഗാമി ജുഹി ചാവ്‌ല for ഹം ഹെ രാഹി പ്യാർ കേ |
ഫിലിംഫെയർ - മികച്ച നടി for ഹം ആപ്ക്കെ ഹേ കോൺ 1995 |
പിൻഗാമി കാജോൾ for ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ |
| മുൻഗാമി കരിഷ്മ കപൂർ for രാജ ഹിന്ദുസ്ഥാനി |
ഫിലിംഫെയർ - മികച്ച നടി for ദിൽ തോ പാഗൽ ഹേ 1998 |
പിൻഗാമി കാജോൾ for കുച്ച് കുച്ച് ഹോത ഹേ |
| മുൻഗാമി ജയ ബച്ചൻ for കബി ഖുശി കബി ഖം |
ഫിലിം ഫെയർ മികച്ച സഹനടി for ദേവ ദാസ് 2003 |
പിൻഗാമി ജയ ബച്ചൻ for കൽ ഹോ ന ഹോ |
|
||||||||||||||
|
||||||||||||||
- Pages containing cite templates with deprecated parameters
- Infobox person using deprecated parameters
- Infobox person using deprecated location parameter
- 1967-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മേയ് 15-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ