കരീന കപൂർ
| കരീന കപൂർ | |
|---|---|
| ജനനം | 1980 സെപ്റ്റംബർ 21 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| ഉദ്യോഗം | ചലച്ചിത്ര നടി |
| സജീവം | 2000–present |
പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ (ഹിന്ദി: करीना कपूर; ജനനം സെപ്റ്റംബർ 21, 1980[1]) വിളിപ്പേര് ബേബൊ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ്(2000). ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാല ജീവിതവും കുടുംബവും
മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂർ കുടുബത്തിൽ രൺധീർ കപൂറിന്റെയും, ബബിതയുടെയും മകളായിട്ടാണ് കരീന ജനിച്ചത്. കരീനയുടെ അഭിപ്രായത്തിൽ തന്റെ ആദ്യ നാമം വന്നത് അന്ന കരിനീന എന്ന പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്.[2]
[തിരുത്തുക] ചലച്ചിത്രജീവിതം
കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജ്ജെ കുച്ച് കെഹ്‌ന ഹെ യാണ്.[3]. പിന്നീട് അഭിനയിച്ച കബി ഖുശ്ശി കബി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഈ ചിത്രവും നല്ല വിജയം കൈവരിച്ചിരുന്നു. തുടർന്ന് കരീന അഭിനയിച്ച കുറച്ച് സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു ഇടവേളക്ക് ശേഷം കരീന അഭിനയിച്ച ചമേലി(2004) എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും കരീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയറിൻറെ മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം കരീനയുടെ സിനിമാജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.[4]
[തിരുത്തുക] അഭിനയിച്ച സിനിമകൾ
- 2000 റെഫ്യൂജീ
- 2001 മുജ്ജെ കുച്ച് കെഹ്‌ന ഹെ
- 2001 യാദേൻ
- 2001 അജ്നബി
- 2001 അശോക
- 2001 കഭി ഖുശി കഭി ഖം
- 2002 മുജ്സെ ദോസ്തി കരോഗെ
- 2002 ജീന സിർഫ് മേരെലിയെ
- 2003 തലാഷ്
- 2003 ഖുഷി
- 2003 മേം പ്രേം കി ദിവാനി ഹും
- 2003 എൽ ഒ സി കാർഗിൽ
- 2004 ചമേലി
- 2004 യുവ
- 2004 ദേവ്
- 2004 ഫിഡ
- 2004 അയ്ത്രാസ്സ്
- 2004 ഹൽചൽ
- 2005 ബീവാഫ
- 2005 ക്യോംകി
- 2005 ദോസ്തി
- 2006 36 ചൈന ടൌൺ
- 2006 ചുപ് ചുപ് കേ
- 2006 ഓംകാര
- 2006 ഡോൺ
- 2007 ക്യാ ലവ് സ്റ്റോറി ഹെ
- 2007 ജബ് വി മെറ്റ്
- 2008 ഹല്ല ബോൽ (അതിഥി)
- 2008 തഷൻ
[തിരുത്തുക] അവലംബം
- ↑ Enkayaar, Bollywood Trade News Network (September 21, 2007). "Kareena Kapoor: Beauty at Crossroads". glamsham.com. http://www.glamsham.com/movies/features/07/sep/22_feature_kareena_omkara_refugee_chameli_090701.asp, ശേഖരിച്ചത്: സെപ്റ്റംബർ 26, 2007.
- ↑ IndiaFM News Bureau (December 29, 2004). "What's a book got to do with Kareena?". IndiaFM. http://indiafm.com/features/2004/12/29/486/index.html, ശേഖരിച്ചത്: ജനുവരി 27, 2007.
- ↑ "Box Office 2001". BoxOffice India.com. http://boxofficeindia.com/showProd.php?itemCat=207&catName=MjAwMQ==, ശേഖരിച്ചത്: ജനുവരി 8, 2008.
- ↑ "The Daredevils of Bollywood". Indiatimes. http://movies.indiatimes.com/quickies/msid-2291274.cms, ശേഖരിച്ചത്: നവംബർ 19, 2007.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Infobox person using deprecated parameters
- Infobox person using deprecated location parameter
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- 1980-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- സെപ്റ്റംബർ 21-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ