സൈഫ് അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈഫ് അലി ഖാൻ

ലെയ്സ് ചിപ്സിന്റെ ഒരു പത്രസമ്മേളനത്തിനിടയിൽ (2008).
ജനനം 1970 ഓഗസ്റ്റ് 16 (1970-08-16) (വയസ് 41)
ഡെൽഹി, ഇന്ത്യ
ഉദ്യോഗം അഭിനേതാവ്
സജീവം 1992 - present [1]
ജീവിത പങ്കാളി

അമൃത സിങ്ങ് (1991 - 2004)

കരീന കപൂർ 2008-present

ബോളിവുഡ് ചലച്ചിത്ര നടന്മാരിൽ ശ്രദ്ധേയനായ ഒരു നടനാണ് സൈഫ് അലി ഖാൻ (ഹിന്ദി: सैफ़ अली ख़ान) . 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെൽഹിയിൽ വച്ച് പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. സോഹ അലി ഖാനും ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്.

1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.[2] ബോളിവുഡ് സിനിമകളിലെ മുഖ്യ നടന്മാരിൽ ഒരാളാണ് സൈഫ് ഇന്ന്.[3]

[തിരുത്തുക] അവലംബം

  1. "bollywhat.com". 1992-ൽ പുറത്തിറങ്ങിയ പരമ്പര ആണ് സെയിഫിന്റെ ആദ്യ ചിത്രം. http://www.bollywhat.com/Biographies/saifali_bio.html, ശേഖരിച്ചത്: 6 September 2008. 
  2. "shaadi.com". Saif Ali Khan's career summary. http://www.apunkachoice.com/people/act31/, ശേഖരിച്ചത്: 5 April 2007. 
  3. "boxofficeindia.com". Saif Ali Khan's box office ratio. http://www.boxofficeindia.com/saifalikhan.htm, ശേഖരിച്ചത്: 19 December 2006. 
"http://ml.wikipedia.org/w/index.php?title=സൈഫ്_അലി_ഖാൻ&oldid=1290613" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ