വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദി ചലച്ചിത്രത്തിലെ ഒരു സ്വഭാവ, ഹാസ്യ നടനാണ് അനുപം ഖേർ (ഹിന്ദി: अनुपम खेर; ജനനം: മാർച്ച് 7, 1954). 200 ലധികം ഹിന്ദി ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് സിനിമയിലും ഖേർ അഭിനയിച്ചിട്ടുണ്ട്.
1982 ൽ ആഗ്‌മാൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഖേർ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1984 അദ്ദേഹം സാരാംശ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുമെന്ന് കർമ(1986), ഡാഡി(1989) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തെളിയിച്ചു. ചില മികച്ച ടി.വി. ഷോകളും അനുപം ഖേർ അവതരിപ്പിച്ചിട്ടുണ്ട്. സേ ന സംതിംഗ് ടു അനുപം അങ്കിൾ, സവാൽ ദസ് കരോട് ക എന്നിവ അവയിൽ പ്രധാനമാണ്.
ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിൽ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2007 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന [1]സതീഷ് കൗശിക്കുമായി ചേർന്ന് കരോൾ ബാഗ് പ്രൊഡക്ഷൻസ് എന്ന ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറിൽ സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ സംഗ് എന്ന സിനിമയും പുറത്തിറക്കി.[2]
ആദ്യഭാര്യയായ മധുവുമായുള്ള ജീവിതം പരാജയമായിരുന്നുവെങ്കിലും പിന്നീട് കിരൺ ഖേറുമായിട്ടുള്ള ജീവിതം സുഖകരമായിരുന്നു. സഹോദരൻ രാജു ഖേർ ഒരു അഭിനേതാവാണ്.
അവാർഡുകളും നേട്ടങ്ങളും [തിരുത്തുക]
ദേശീയ ചലചിത്ര അവാർഡുകൾ [തിരുത്തുക]
- 1990 - സ്പെഷൽ ജൂറി അവാർഡ്: ഡാഡി[3]
- 2006 - സ്പെഷൽ ജൂറി അവാർഡ്:: മെനെ ഗാന്ധി കോ നഹി മാരാ[4]
ഫിലിം ഫെയർ അവാർഡുകൾ [തിരുത്തുക]
- 1984 - മികച്ച നടൻ, സാരാംശ്
- 1988 - മികച്ച സഹ നടൻ, വിജയ്
- 1989 - മികച്ച ഹാസ്യ നടൻ, രാം ലഖൻ
- 1990 - ക്രിട്ടിക്സ് അവാർഡ്, ഡാഡി
- 1991 - മികച്ച ഹാസ്യ നടൻ, ലംഹേ
- 1992 - മികച്ച ഹാസ്യ നടൻ, ഖേൽ
- 1993 - മികച്ച ഹാസ്യ നടൻ, ഡർ
- 1995 - മികച്ച ഹാസ്യ നടൻ, ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ
സ്റ്റാർ സ്ക്രീൻ അവാർഡുകൾ [തിരുത്തുക]
- 1994: മികച്ച സഹ നടൻ,1942: എ ലവ് സ്റ്റോറി
- 1999: മികച്ച ഹാസ്യ നടൻ, ഹസീന മാൻ ജായേംഗേ
ബോളിവുഡ് മൂവി അവാർഡുകൾ [തിരുത്തുക]
- 1999 : മികച്ച സഹ നടൻ സലാഖേൻ
- 2007 : മികച്ച ഹാസ്യ നടൻ, for ഖോസ്‌ല ക ഖോസ്‌ല
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അനുപം ഖേർ
| കാ · സം · തി
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡുകൾ ലഭിച്ചവർ
|
|
| 1954-1960 |
|
|
| 1961-1980 |
|
|
| 1981-2000 |
|
|
| 2001-ഇതുവരെ |
|
|
| കാ · സം · തി
|
|
| 1967-1980 |
|
|
| 1981-2000 |
|
|
| 2001-2007 |
|
|