അജയ് ദേവഗൺ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അജയ് ദേവഗൺ | |
|---|---|
| ജനനം | വിശാൽ ദേവഗൺ 1969 ഏപ്രിൽ 2 ന്യൂ ഡെൽഹി, ഇന്ത്യ |
| ഉദ്യോഗം | ചലചിത്ര നടൻ |
| സജീവം | 1991 - ഇതുവരെ |
| ജീവിത പങ്കാളി | കാജോൾ ദേവഗൺ (1999-ഇതുവരെ) |
| മക്കൾ | നിസാ ദേവഗൺ |
ബോളിവുഡിലെ ഒരു അഭിനേതാവാണ് അജയ് ദേവഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവഗൺ (ഹിന്ദി:विशाल देवगन, ജനനം (ഏപ്രിൽ 2, 1969). ന്യൂ ഡെൽഹിയിലാണ് അജയ് ജനിച്ചത്. ചലച്ചിത്രരംഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.
ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.
2008-ൽ അജയ് തന്നെ അഭിനയിച്ച് സംവിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്വകാര്യ ജീവിതം
അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്. അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സംവിധായകനാണ്. ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.
[തിരുത്തുക] സിനിമ ജീവിതം
തന്റെ സിനിമ ജീവിതം ആരംഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു. പിന്നീട് മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.
2002-ൽ രാം ഗോപാൽ വർമ്മയുമായി നിർമിച്ച കമ്പനി എന്ന സിനിമയും ഒരു വിജയമായിരുന്നു.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ആവശ്യത്തിന് അവലംബമില്ലാത്ത ലേഖനങ്ങൾ
- Infobox person using deprecated parameters
- Infobox person using deprecated location parameter
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1962-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഏപ്രിൽ 2-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ