കമലഹാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമലഹാസൻ
ജനനം കമലഹാസൻ
1954 നവംബർ 7 (1954-11-07) (വയസ് 57)
ഇന്ത്യ പറമാക്കുടി, തമിഴ്നാട്, ഇന്ത്യ
ഉദ്യോഗം ചലച്ചിത്രനടൻ
സജീവം 1960 - മുതൽ
ഉയരം 5ft 9in
ജീവിത പങ്കാളി വാണിഗണപതി
(1978-1988)
സരിക
(1988-2002)
പങ്കാളി ഗൗതമി
(2008 മുതൽ)
മക്കൾ ശ്രുതി ഹാസൻ
അക്ഷര ഹാസൻ

ബാലനടൻ എന്ന നിലയിൽ അഞ്ചാം വയസ്സിൽ അഭിനയം ആരംഭിച്ച പ്രശസ്ത തമി‌ഴ്‌നടനാണ് കമലഹാസൻ (ജനനം: നവംബർ 7, 1954). ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. അഭിനയത്തിനു പുറമെ കമലഹാസൻ തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചെറിയ തോതിൽ ഗായകനുമാണ് അദ്ദേഹം. തമിഴിൽ മാത്രമല്ല, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അഭിനയിച്ച് തന്റ അഭിനയചാതുര്യം തെളിയിച്ചിട്ടുണ്ട്.

കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ “പുഷ്പക്”, കമലഹാസൻ സ്ത്രീ വേഷത്തിൽ അഭിനയിച്ച് “അവ്വൈ ഷണ്മുഖി”, ഇന്ത്യൻ, അപൂർവ്വ സഹോദരന്മാർ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. അഞ്ചാം വയസ്സിൽ അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിൻ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്നാം പിറൈ, നായകൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിൻ അദ്ദേഹത്തിൻ മൂന്ന് തവണ ഭരത് അവാർഡ് ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി. അഭിഭാഷകനായ ടി. ശ്രീനിവാസൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ള ആൾ. ശ്രീനിവാസന്റെ ഭാര്യ രാജലക്ഷ്മി അമ്മാൾ. തന്റെ സുഹൃത്ത് ഹസ്സനോടുള്ള ആത്മബന്ധം മുൻനിർത്തിയാണ് ശ്രീനിവാസൻ മക്കളുടെ പേരിനൊപ്പം ഹാസൻ എന്നു ചേർത്തത്. ചാരുഹാസൻ (സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയുടെ പിതാവ്), ചന്ദ്രഹാസൻ, നളിനി, കമലഹാസൻ എന്നിങ്ങനെ നാലു മക്കൾ. 1954 ലാണ് കമലഹാസൻ ജനിച്ചത്.

[തിരുത്തുക] ബാലതാരം

1960 ൽ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്രരംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽത്തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963 നു ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടു നിന്നു. പിന്നീട് 1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചുവരവ് നടത്തി.

തുടർന്ന് 'പരുവകാലം', 'ഗുമസ്താവിൻ മകൻ' എന്ന പടങ്ങൾ ചെയ്തു. കെ. ബാലചന്ദറിന്റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാളചിത്രങ്ങളിൽ അഭിനയിച്ചത്.

[തിരുത്തുക] നായകനായി

കമലഹാസൻ നായകനായി അഭിനയിച്ച ആദ്യചിത്രം 'കന്യാകുമാരി'യാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ (1974) മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.[1] അടുത്തവർഷം ശ്രീവിദ്യ, രജനികാന്ത് എന്നിവർക്കൊപ്പമുള്ള കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങൾ‍ എന്ന സിനിമയിലൂടെ വീണ്ടും അവാർഡ് ലഭിക്കുകയുണ്ടായി ഈ സിനിമയ്ക്കുശേഷം കമലിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിൽ നായകനായി ശ്രദ്ധിക്കപ്പെട്ടതിനുശേഷമാണ് തമിഴിൽ എ.എസ്. പ്രകാശിന്റെ 'പട്ടാംപൂശി'യിൽ നായകനായത്. ഇതിനൊപ്പം കെ. ബാലചന്ദറിന്റെ 'അവൾ ഒരു തുടർക്കഥ'യിലും അഭിനയിക്കുകയും ഈ രണ്ടു ചിത്രങ്ങളും വൻവിജയം നേടുകയും ചെയ്തു. 1981-ൽ 'രാജപാർവൈ' എന്ന ചിത്രത്തിലൂടെ നിർമാതാവായി അരങ്ങേറ്റം കുറിച്ച കമൽ ആ വർഷംതന്നെ 'ഏക് ദുജെ കേ ലിയെ'യിലൂടെ ഹിന്ദിയിലുമെത്തി.

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കമലഹാസൻ&oldid=1283468" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ