ഷാരൂഖ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാരൂഖ് ഖാൻ
മറ്റ് പേരുകൾ ഷാരൂഖ് ഖാൻ, കിംഗ് ഖാൻ, SRK[1]
തൊഴിൽ അഭിനേതാവ്, നിർമാതാവ്, ടെലിവിഷൻ അവതാരകൻ
സജീവം 1988 – ഇതുവരെ
ജീവിത പങ്കാളി ഗൗരി ഖാൻ (1991 – ഇതുവരെ)

ഷാരൂഖ് ഖാൻ ( ഉർദു: شاہ رخ خان , ഹിന്ദി: शाहरुख़ ख़ान ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്.കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.[2][3][4]

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.[5]

2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

2008 ലെ ദ്രോണ എന്ന ചിത്രത്തിന്റെ പ്രദർശന വേളയിൽ കുടുംബത്തോടൊപ്പം ഖാൻ

ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു.[6] പാകിസ്താനിലെ പേശാവറിലെ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.[7]

അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പാസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്‌രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.[8]

മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി.[9] അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്.[10] ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന (ജനനം:2000).

ഷാരൂഖ് ഖാനെ കുറിച്ച് മറ്റുള്ളവർ എഴുതിയത് [തിരുത്തുക]

  1. ലഘുചിത്രം - (2005)ദി ഇന്നർ ആന്റ് ഔട്ടർ വേൾഡ് ഓഫ് ഷാരൂഖ് ഖാൻ ( The Inner and Outer World of Shah Rukh Khan )
  2. പുസ്തകം - (2006) സ്റ്റിൽ റീഡിം‌ഗ് ഖാൻ Still Reading Khan - അനുപമ ചോപ്ര
  3. പുസ്തകം - (2007) കിം‌ഗ് ഓഫ് ബോളിവുഡ്

ലണ്ടനിലെ പ്രശസ്തമായ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ ഏപ്രിൽ 2007 ൽ സ്ഥാപിക്കപ്പെട്ടു.[11] തന്റെ അഭിനയ ജീവിതത്തിന് ഫ്രഞ്ച് സർക്കാറിന്റെ (Order of the Arts and Literature) ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.[12]

ചലച്ചിത്ര ജീവിതം [തിരുത്തുക]

തുടക്കം [തിരുത്തുക]

1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്.[9]തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.[13] അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത In Which Annie Gives it Those Ones എന്ന ടിവി ചിത്രത്തിലും ഭാഗമായി.

1990കൾ [തിരുത്തുക]

1991ൽ മുംബൈലേക്ക് മാറിയ[9] ഖാന്റെ ആദ്യ ചലച്ചിത്രമായ ദീവാന 1992ൽ പുറത്തിറങ്ങി.ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു[14].ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.

1993ൽ ഡർ,ബാസിഗർ എന്നീ ചിത്രങ്ങളിൽ ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തു[15]. കഭി ഹാം കഭി നാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഖാന് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

1995ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന വൻഹിറ്റ് ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചു.[16] ആ വർഷം തന്നെ അഭിനയിച്ച ദിൽ‌വാലേ ദുൽ‌ഹനിയ ലേജായേ‌ഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്[17]

ചലച്ചിത്രങ്ങൾ [തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പ്
1992 Deewana Raja Sahai Filmfare Award for Best Male Debut
Idiot Pawan Raghujan Made-for-television movie
Chamatkar Sunder Srivastava
Raju Ban Gaya Gentleman Raju (Raj Mathur)
Dil Aashna Hai Karan
1993 Maya Memsaab Lalit Kumar
King Uncle Anil Bhansal
ബാസിഗർ Ajay Sharma/Vicky Malhotra Filmfare Award for Best Actor
ഡർ Rahul Mehra Nominated—Filmfare Award for Best Performance in a Negative Role
Kabhi Haan Kabhi Naa Sunil Filmfare Critics Award for Best Performance
Nominated—Filmfare Award for Best Actor
1994 Anjaam Vijay Agnihotri Filmfare Award for Best Performance in a Negative Role
1995 Karan Arjun Arjun Singh/Vijay
Zamana Deewana Rahul Malhotra
Guddu Guddu Bahadur
Oh Darling! Yeh Hai India! Hero
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ Raj Malhotra Filmfare Award for Best Actor
Ram Jaane Ram Jaane
Trimurti Romi Singh
1996 English Babu Desi Mem Vikram/Hari/Gopal Mayur
Chaahat Roop Rathore
Army Arjun Cameo
Dushman Duniya Ka Badru
1997 Gudgudee Special appearance
Koyla Shankar
Yes Boss Rahul Joshi Nominated—Filmfare Award for Best Actor
Pardes Arjun Saagar
Dil To Pagal Hai Rahul Filmfare Award for Best Actor
1998 Duplicate Bablu Chaudhry/Manu Dada Nominated—Filmfare Award for Best Performance in a Negative Role
Achanak Himself Special appearance
ദിൽ സേ Amarkant Varma
കുച്ച് കുച്ച് ഹോതാ ഹേ Rahul Khanna Filmfare Award for Best Actor
1999 ബാദ്ഷാ Raj Heera/Baadshah Nominated—Filmfare Award for Best Performance in a Comic Role
2000 Phir Bhi Dil Hai Hindustani Ajay Bakshi
Hey Ram Amjad Ali Khan
Josh Max
Har Dil Jo Pyar Karega Rahul Cameo
Mohabbatein Raj Aryan Malhotra Filmfare Critics Award for Best Performance
Nominated—Filmfare Award for Best Actor
Gaja Gamini Himself Special appearance
2001 One 2 Ka 4 Arun Verma
അശോക Asoka
കഭി ഖുശി കഭി ഘം... Rahul Raichand Nominated—Filmfare Award for Best Actor
2002 Hum Tumhare Hain Sanam Gopal
ദേവ്ദാസ് Devdas Mukherjee Filmfare Award for Best Actor
Shakti: The Power Jaisingh Special appearance
Saathiya Yeshwant Rao Cameo
2003 Chalte Chalte Raj Mathur
കൽ ഹോ ന ഹോ Aman Mathur Nominated—Filmfare Award for Best Actor
2004 Yeh Lamhe Judaai Ke Dushant
മേ ഹൂ നാ Maj. Ram Prasad Sharma Nominated—Filmfare Award for Best Actor
വീർ-സാര Veer Pratap Singh Nominated—Filmfare Award for Best Actor
സ്വദേശ് മോഹൻ ഭാർഗവ Filmfare Award for Best Actor
2005 Kuch Meetha Ho Jaaye Himself Special appearance
Kaal Special appearance in song "Kaal Dhamaal"
Silsilay Sutradhar Cameo
Paheli Kishenlal/The Ghost
The Inner and Outer World
of Shah Rukh Khan
Himself (Biopic) Documentary directed by British-based author
and director Nasreen Munni Kabir
2006 Alag Special appearance in song "Sabse Alag"
കഭി അൽവിദ ന കഹ്‌നാ Dev Saran Nominated—Filmfare Award for Best Actor
ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ ഡോൺ/വിജയ് Nominated—Filmfare Award for Best Actor
Nominated—Asian Film Award for Best Actor
I See You Special appearance in song "Subah Subah"
2007 Chak De India Kabir Khan Filmfare Award for Best Actor
Heyy Babyy Raj Malhotra Special appearance in song "Mast Kalandar"
Om Shanti Om Om Prakash Makhija/
Om Kapoor
Nominated—Filmfare Award for Best Actor
2008 Krazzy 4 Special appearance in song "Break Free"
Bhoothnath Aditya Sharma Cameo
Rab Ne Bana Di Jodi Surinder Sahni/Raj Nominated—Filmfare Award for Best Actor
Kismat Konnection Narrator
2009 Luck by Chance Himself Guest appearance
ബില്ലു സാഹിർ ഖാൻ
2010 Dulha Mil Gaya Pawan Raj Gandhi (PRG) Extended appearance
മൈ നെയിം ഈസ് ഖാൻ റിസ്വാൻ ഖാൻ Filmfare Award for Best Actor
Shahrukh Bola Khoobsurat Hai Tu Himself Cameo
2011 Always Kabhi Kabhi Cameo in song "Antenna"
Koochie Koochie Hota Hain Rocky (Voice-over) Post-production
റാ.വൺ ജി.വൺ Post-production
ഡോൺ 2: ദ ചെയ്സ് കണ്ടിന്യൂസ് ഡോൺ Post-production
2012 2 States Krish Announced[18]

അവലംബം [തിരുത്തുക]

  1. "Indian cinema doing well because of cultural ethos: Shah Rukh Khan". The Hindu (Chennai, India). 17 June 2007. ശേഖരിച്ചത് 16 August 2009. 
  2. "The Global Elite – 41: Shahrukh Khan". Newsweek. 20 December 2008. ശേഖരിച്ചത് 24 December 2008. 
  3. "The King of Bollywood". CNN. CNN Entertainment. 2008-02-05. ശേഖരിച്ചത് 2011-06-25. 
  4. Saner, Emine (2006-08-04). "King of Bollywood". The Guardian. ശേഖരിച്ചത് 2011-06-25. 
  5. Kumar, Anuj (11 November 2004). "Bollywood bonanza". The Hindu (Chennai, India). ശേഖരിച്ചത് 16 August 2009. 
    Kamath, Sudhish (7 December 2007). "Being SRK". The Hindu (Chennai, India). ശേഖരിച്ചത് 16 August 2009. 
  6. "The Rediff Interview / Shah Rukh Khan". Rediff. ശേഖരിച്ചത് 2006-06-05. 
  7. "Badshah at durbar and dinner". telegraphindia.com. ശേഖരിച്ചത് 12 March. 
  8. IndiaFM News Bureau (November 2, 2006). "Facts you never knew about SRK". indiaFM. ശേഖരിച്ചത് 2008-06-26. 
  9. 9.0 9.1 9.2 "Shah Rukh Khan turns 42". zeenews.com. ശേഖരിച്ചത് 2 November. 
  10. Siddiqui, Rana (November 17, 2006). "Much ado about King Khan". The Hindu. ശേഖരിച്ചത് 2008-02-09. 
  11. "Shah Rukh Khan Now Live At Madame Tussauds". 
  12. "Shah Rukh Khan to be honoured by French Govt.". 
  13. Saunders, Emma (23 August 2002). "Shahrukh goes global". BBC News. ശേഖരിച്ചത് 10 September 2010. 
  14. "Box Office 1992". BoxOfficeIndia.Com. ശേഖരിച്ചത് 10 January 2007. 
  15. "Box Office 1993". BoxOfficeIndia.Com. ശേഖരിച്ചത് 20 April 2008. 
  16. "Box Office 1995". BoxOfficeIndia.Com. ശേഖരിച്ചത് 12 January 2007. 
  17. "All Time Earners Inflation Adjusted (Figures in Ind Rs)". BoxOfficeIndia.com. ശേഖരിച്ചത് 10 January 2008. 
  18. "2 States:Cast and Crew details". Bollywood Hungama. ശേഖരിച്ചത് 14 May 2011. 
"http://ml.wikipedia.org/w/index.php?title=ഷാരൂഖ്_ഖാൻ&oldid=1717077" എന്ന താളിൽനിന്നു ശേഖരിച്ചത്