ഋഷി കപൂർ
| ഋഷി കപൂർ | |
|---|---|
| മറ്റ് പേരുകൾ | ചിന്റു |
| തൊഴിൽ | അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ്, ചലച്ചിത്ര സംവിധായകൻ |
| സജീവം | 1973- ഇതുവരെ |
| ജീവിത പങ്കാളി | നീതു സിംങ് (1980 - ഇതുവരെ) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് ഋഷി കപൂർ. (ജനനം: സെപ്റ്റംബർ 4, 1952).
ഉള്ളടക്കം |
ആദ്യ ജീവിതം [തിരുത്തുക]
പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ.
സിനിമ ജീവിതം [തിരുത്തുക]
ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
സ്വകാര്യജീവിതം [തിരുത്തുക]
1979 ൽ നീതു സിംങുമായി എൻഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
||||||||||||||