വിശ്വരൂപം (ചലച്ചിത്രം)
| വിശ്വരൂപം | |
|---|---|
Theatrical poster |
|
| സംവിധാനം | കമലഹാസൻ |
| നിർമ്മാണം |
|
| രചന | കമലഹാസൻ Atul Tiwari |
| അഭിനേതാക്കൾ | കമലഹാസൻ Pooja Kumar Andrea Jeremiah രാഹുൽ ബോസ് Jaideep Ahlawat |
| സംഗീതം | Shankar-Ehsaan-Loy |
| ഗാനരചന | Vairamuthu |
| ഛായാഗ്രഹണം | Sanu Varghese |
| ചിത്രസംയോജനം | Mahesh Narayanan |
| സ്റ്റുഡിയോ | Raaj Kamal Films International |
| വിതരണം | PVP Films |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 147 minutes [1] |
| രാജ്യം | India |
| ഭാഷ | |
| ബജറ്റ് | |
കമലഹാസൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ജനുവരി മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു വിശ്വരൂപം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്[4][5].
ഉള്ളടക്കം |
എതിർപ്പുകൾ[തിരുത്തുക]
വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്‌ലിം സംഘടനകൾ ചിത്ര പ്രദർശനത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയലളിത സർക്കാർ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്‌നാട്ടിൽ വിശ്വരൂപം പ്രദർശിപ്പിക്കണമെങ്കിൽ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം നൽകി.[6]മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രദർശാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്ന് കമൽ പ്രതികരിച്ചിരുന്നു.
പിന്തുണയും ഐക്യദാർഢ്യവും[തിരുത്തുക]
വിശ്വരൂപം സിനിമയെ സമുദായ വിരോധം ആരോപിച്ച് നിരോധിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എം, സി.പി.ഐ,[7] നേതൃത്ത്വവും പുരോഗമന പ്രസ്ഥാനങ്ങളും സിനിമ പ്രദർശനത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകി രംഗത്തെത്തിയിരുന്നു.[8]
അവലംബം[തിരുത്തുക]
- ↑ "VISHWAROOPAM (12A)". British Board of Film Classification. ശേഖരിച്ചത് 11 January 2013.
- ↑ Sangeetha Kandavel (2012-12-28). "Kamal Haasan firms up DTH plans for 'Vishwaroopam'". The Economic Times. ശേഖരിച്ചത് 2013-01-07.
- ↑ The Hindu (12 January 2013), Is the big screen enough? SUDHISH KAMATH
- ↑ "മനുഷ്യവിരുദ്ധതയുടെ ആഘോഷങ്ങൾ" (in മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 22. ശേഖരിച്ചത് 2013 ഫെബ്രുവരി 19.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 781. 2013 ഫെബ്രുവരി 11. ശേഖരിച്ചത് 2013 മെയ് 20.
- ↑ "വിശ്വരൂപം പ്രദർശിപ്പിക്കുന്നതിന് സ്റ്റേ". മാതൃഭൂമി. 30 ജനുവരി 2013. ശേഖരിച്ചത് 30 ജനുവരി 2013.
- ↑ http://www.deshabhimani.com/newscontent.php?id=257331
- ↑ http://www.cpimkerala.org/press-release-archive-details.php?id=35#.UQk2OmaKm01