ദശാവതാരം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദശാവതാരം | |
|---|---|
An early poster for Dasavatharam |
|
| സംവിധാനം | കെ. എസ്. രവികുമാർ |
| നിർമ്മാണം | വേണു രവിചന്ദ്രൻ |
| രചന | കമലഹാസൻ കെ. എസ്. രവികുമാർ സുജാത ക്രേസി മോഹൻ |
| അഭിനേതാക്കൾ | കമലഹാസൻ അസിൻ തോട്ടുങ്കൽ മല്ലിക ഷെരാവത് ജയപ്രദ നെപ്പോളിയൻ |
| സംഗീതം | ഹിമേഷ് റെശമ്മിയ ദേവി ശ്രി പ്രസാദ് |
| ഛായാഗ്രഹണം | രവി വർമൻ |
| ചിത്രസംയോജനം | Ashmith Kunder |
| വിതരണം | |
| റിലീസിങ് തീയതി | |
| സമയദൈർഘ്യം | 166 mins |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
| ബജറ്റ് | 165 കോടിs[2] |
കമലഹാസൻ നായകനായി 2008-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ദശാവതാരം. ഈ ചിത്രത്തിൽ കമലഹാസൻ വ്യത്യസ്തമായ പത്ത് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒരു ചലച്ചിത്രത്തിൽ ഒരേ നടൻ പത്തുവേഷങ്ങളിൽ അഭിനയിക്കുന്നത് ലോകചലച്ചിത്രചരിത്രത്തിൽത്തന്നെ ആദ്യമായാണ്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ അസിൻ ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. മല്ലിക ഷെറാവത്, ജയപ്രദ, നെപ്പോളിയൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിമേഷ് രേഷമ്മിയയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വേണു രവിചന്ദ്രനും ആണ്. 65 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.
2008 ജൂൺ 13-ന് ഈ ചിത്രം ആയിരം പ്രിന്റുകളുമായി തീയേറ്ററിൽ തമിഴ് ഭാഷയിലും തെലുഗ് ഭാഷയിലും പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ [തിരുത്തുക]
- കമലഹാസൻ - 10 വേഷങ്ങളിൽ:രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ്ജ് ബുഷ്, അവതാർ സിങ്, ക്രിസ്തീയ സുവിശേഷകൻ, ഷിങ്ഹെൻ നരഹാസി, ക്രിഷ്ണവേണി, വിൻസെന്റ് പൂവരാഗൻ, കല്ഫുള്ള മുക്താർ, ബൽറാം നായിഡു.[3]
- അസിൻ തോട്ടുങ്കൽ- 2 വേഷങ്ങളിൽ:കൊത്തായി രാധാ,അൻഡാൽ.[3]
- മല്ലിക ഷെരാവത് - ജാസ്മിൻ
- ജയപ്രദ - രഞിജിതാ സിങ്
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Dasavatharam release". LOTW. 2008. ശേഖരിച്ചത് 2008-05-21.
- ↑ "Dasavatharam overshoots budget to Rs.1.3 billion". Chennai365.com. 2008. ശേഖരിച്ചത് 2008-05-02.
- ↑ 3.0 3.1 "Dasavatharam - Movie Preview". Behindwoods.com. 2008. ശേഖരിച്ചത് 2008-07-07.