വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഗൗതമി (Telugu:గౌతమి ) എന്നറിയപ്പെടൂന്ന ഗൗതമി തടിമല്ല.
ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.
ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു.
1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. 2004 ലു കമലഹാസനെ വിവാഹം ചെയ്തു
[തിരുത്തുക] മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ