തബ്ബു
| തബ്ബു | |
|---|---|
തബ്ബു |
|
| ജനനം | Tabassum Hashmi 1970 നവംബർ 4 ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഇന്ത്യ |
| മറ്റ് പേരുകൾ | Tabbu |
| ഉദ്യോഗം | Model , Actress |
| സജീവം | 1991 - present |
| ജീവിത പങ്കാളി | None |
പ്രധാനമായും ഹിന്ദി ചലച്ചിത്ര മേഖലയിലും തമിഴ്, തെലുങ്ക്, മലയാളം എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് തബ്ബു എന്നറിയപ്പെടുന്ന തബസും ഹാശ്മി (तबस्सुम हाश्मी, തെലുഗ്: తబస్సుం హష్మి), (ജനനം: നവംബർ 4, 1970). രണ്ട് പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ ചെറിയ ബജറ്റ് ചിത്രങ്ങളിൽ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "[1] 2011 ൽ തബ്ബു ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിനർഹയായി. [2]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
തബ്ബു ജനിച്ചത് ഹൈദരബാദിലാണ്. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാൾ ആവുന്നതിനു മുൻപ് തന്നെ മാതാ പിതാക്കൾ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളർന്നത് സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസർ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ൽ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വർഷം അവിടെ വിദ്യാഭ്യാസം ചെയ്യുകയും ചെയ്തു.[3]
പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകളാണ് തബ്ബു.[4]
[തിരുത്തുക] സിനിമ ജീവിതം
തബ്ബു സിനിമ ജീവിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ൽ ഹം നൌജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്റെ മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ കൂലി നം:1 എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.[5] 1994-ൽ പുറത്തിറങ്ങിയ വിജയ് പഥ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.
1996 ൽ തബ്ബു 8 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മൂന്ന് ചിത്രങ്ങൾ നല്ല വിജയം നേടി.[6] മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ബോർഡർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.[7]
2001-ൽ മധുർ ഭണ്ടാർക്കർ നിർമ്മിച്ച ചാന്ദ്നി ബാർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.[8]
പിന്നീട് ഉള്ള വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[9] 2007-ൽ തബ്ബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് മീര നായർ ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു.[10] ആ വർഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തിൽ അഭിനയിച്ചു.[11] ഇന്ത്യയിൽ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വൻ വിജയമായിരുന്നു ഈ ചിത്രം നേടിയത്.[12]
| പുരസ്കാരങ്ങൾ | ||
|---|---|---|
| Filmfare Award | ||
| മുൻഗാമി None |
ഫിലിംഫെയർ മികച്ച പുതുമുഖനടി for വിജയ് പഥ് 1995 |
പിൻഗാമി ട്വിങ്കിൾ ഖന്ന for ബർസാത് |
| മുൻഗാമി മനീഷ കൊയ്‌രാള for ഖാമോശി |
ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം for Virasat 1998 |
പിൻഗാമി ഷെഫാലി ഷാ for സത്യ |
| മുൻഗാമി ഷെഫാലി ഷാ for സത്യ |
ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം for ഹു തു തു 2000 |
പിൻഗാമി തബ്ബു for ആസ്തിവ |
| മുൻഗാമി തബ്ബു for ഹു തു തു |
ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം for Astitva 2001 |
പിൻഗാമി കരിഷ്മ കപൂർ for സുബൈദ |
| മുൻഗാമി കരീന കപൂർ for ഓംകാര |
ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച നടി for ചീനി കം 2008 |
പിൻഗാമി TBD |
| ദേശീയ ചലച്ചിത്ര പുരസ്കാരം | ||
| മുൻഗാമി സീമ ബിശ്വാസ് for ബാൻഡിറ്റ് ക്യൂൻ |
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം for മാച്ചിസ് 1997 |
പിൻഗാമി ഇന്ദ്രാണി ഹൽദാർ & റിതുപർണ്ണ സെൻഗുപ്ത for ദഹൻ |
| മുൻഗാമി രവീണ ടണ്ടൻ for ദാമൻ |
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം for ചാന്ദ്നി ബാർ with ശോഭന for മിത്ര് - മൈ ഫ്രണ്ട് 2002 |
പിൻഗാമി കൊങ്കണ സെൻ ശർമ്മ for മി. ആൻഡ് മിസ്സിസ്സ് അയ്യർ |
[തിരുത്തുക] അവലംബം
- ↑ Banerjee, Arnab (June 5, 2007). "Tabu: making understatement an art". hindustantimes.com. http://www.hindustantimes.com/StoryPage/StoryPage.aspx?id=e051d411-7392-4d2c-aacc-e260846c5317&MatchID1=4578&TeamID1=7&TeamID2=3&MatchType1=1&SeriesID1=1148&PrimaryID=4578&Headline=Tabu%3a+making+understatement+an+art, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Padma Awards Announced
- ↑ Martyris, Nina (April 26, 2003). "When dosa was a luxury". Times of India. http://timesofindia.indiatimes.com/articleshow/44588861.cms, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Bhatt, Rajeev (March 9, 2007). "Tabu: As she likes it!". Hinduonnet.com. http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Dhawan, M.L. (April 15, 2001). "She wows with her acting prowess". rediff.com. http://www.tribuneindia.com/2001/20010415/spectrum/main3.htm, ശേഖരിച്ചത്: ഒക്ടോബർ 13, 2007.
- ↑ "Box Office Results 1996". BoxOfficeIndia.Com. http://www.boxofficeindia.com/1996.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ "Box Office Results 1997". BoxOfficeIndia.Com. http://www.boxofficeindia.com/1997.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Rediff Entertainment Bureau (July 26, 2002). "Tabu, Shobhana share National Award for Best Actress". rediff.com. http://www.rediff.com/entertai/2002/jul/26tabu.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ "Box Office Results 2006". BoxOfficeIndia.Com. http://www.boxofficeindia.com/2006.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Tuteja, Joginder (March 23, 2007). "The Namesake earns third 1 crore plus week". glamsham.com. http://www.glamsham.com/movies/scoops/07/apr/18_the_namesake_mira_nair.asp, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Adarsh, Taran (May 25, 2007). "Cheeni Kum review from indiafm.com". Indiafm.com. http://www.indiafm.com/movies/review/12845/index.html, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Adarsh, Taran (May 30, 2007). "Overseas box office report: May 30, 2007". Indiafm.com. http://www.indiafm.com/trade/overseas_boxoffice/160.html, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] References
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Tabu
|
||||||||||||||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1970-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- നവംബർ 4-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- മലയാളചലച്ചിത്ര നടിമാർ