ട്വിങ്കിൾ ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വിങ്കിൾ ഖന്ന

Twinkle Khanna in the center
ജനനം ടീന ജതിൻ ഖന്ന
1974 ഡിസംബർ 29 (1974-12-29) (വയസ് 37)
പൂനെ, മഹാരാഷ്ട്ര, ഇന്ത്യ
ഉദ്യോഗം അഭിനേത്രി, ഇന്റീരിയർ ഡിസൈനർ
സജീവം 1996 - 2001 (വിരമിച്ചു)
ജീവിത പങ്കാളി അക്ഷയ് കുമാർ (2001-ഇതുവരെ)
മക്കൾ ആരവ് ഭാട്ടിയ


1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ട്വിങ്കിൾ ഖന്ന (ജനനം: ഡിസംബർ 29, 1974). ഇപ്പോൾ അഭിനയത്തിൽ നിന്ന് വിരമിച്ച് ഒരു ഇന്റീരിയർ ഡിസൈനറായി ജോലി നോക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

പ്രമുഖ ചലച്ചിത്ര ദമ്പതികളായ രാജേഷ് ഖന്ന, ഡിം‌പിൾ കപാഡിയ എന്നിവരുടെ മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന. റിങ്കി ഖന്ന സഹോദരിയാണ്. തന്റെ പിതാവിന്റെ 32 ആം പിറന്നാളിന്റെ അന്നാണ് ട്വിങ്കിൾ ഖന്ന ജനിച്ചത്.

[തിരുത്തുക] സിനിമജീവിതം

ട്വിങ്കിൾ ഖന്ന അദ്യം അഭിനയിച്ച ചിത്രം ബോബി ഡിയോൾ നായകനായി അഭിനയിച്ച ബർസാത് (1995) ആണ്. ഇത് ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 'മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്' ലഭിച്ചു. 1990 കളിലെ ഹിന്ദി ചലച്ചിത്ര മേഖലയിലെ എല്ല നായക നടന്മാരുടെ കൂടെയും ട്വിങ്കിൾ ഖന്ന അഭിനയിച്ചു. 1990 മുതൽ 2000 വരെ ധാരാളം വിജയച്ചിത്രങ്ങളിലും അഭിനയിച്ചു. നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതം ഉപേക്ഷിച്ചു.[1]

2002 ൽ സ്വന്തമായി ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനി തുടങ്ങി. [2]

പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി
തബ്ബു
for വിജയ്പഥ്
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്'
for ബർസാത്

1995
പിൻഗാമി
സീമ ബിശ്വാസ്
for ബാൻ‌ഡിറ്റ് ക്യൂൻ

[തിരുത്തുക] അവലംബം

  1. "boxofficeindia.com". LKLKBK box office status. http://www.boxofficeindia.com/saifalikhan.htm, ശേഖരിച്ചത്: ഏപ്രിൽ 14, 2007. 
  2. "bollyvista.com". Twinkle Designs Rani Mukerji's Big Mansion. http://www.bollyvista.com/article/a/32/6595, ശേഖരിച്ചത്: ഏപ്രിൽ 14, 2007. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ട്വിങ്കിൾ_ഖന്ന&oldid=1294581" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ