ബോബി ഡിയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബി ഡിയോൾ
ജനനം
വിജയ് സിം‌ഗ് ഡിയോൾ
തൊഴിൽഅഭിനേതാവ്
സജീവ കാലം1995 - ഇതുവരെ
ഉയരം183 cm (6 ft 0 in)
ജീവിതപങ്കാളി(കൾ)താന്യ ഡിയോൾ

ഹിന്ദി ബോളിവുഡ് രം‌ഗത്തെ ഒരു നടനാണ് ബോബി ഡിയോൾ എന്നറിയപ്പെടുന്ന വിജയ് സിം‌ഗ് ഡിയോൾ (പഞ്ചാബി: ਵਿਜੈ ਸਿੰਘ ਦਿਉਲ, ഹിന്ദി:विजय सिंह देओल, ഉർദു: وِجے سِںہ دِیول, ജനനം: 27 ജനുവരി, 1970). ഹിന്ദി നടനായ ധർമ്മേന്ദ്രയുടെ ഇളയ മകനാണ് ബോബി ഡിയോൾ. മൂത്ത സഹോദരൻ സണ്ണി ഡിയോൾ ഒരു ഹിന്ദി നടൻ കൂടിയാണ്.

അഭിനയ ജീവിതം[തിരുത്തുക]

സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ധരം വീർ എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.

ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് രാജ് കുമാർ സന്തോഷി സം‌വിധാനം ചെയ്ത ബർസാത് എന്ന സിനിമയിലൂടെയാണ്. ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം‌ഫെയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.

1997 ൽ ഇറങ്ങിയ ഗുപ്ത് എന്ന സിനിമ ബോബിയുടെ അഭിനയ ജീവിതത്തിലെ ആദ്യ വമ്പൻ ചിത്രമായിരുന്നു.


പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോബി_ഡിയോൾ&oldid=2332760" എന്ന താളിൽനിന്ന് ശേഖരിച്ചത്