സുഹാസിനി
| സുഹാസിനി മണിരത്നം | |
|---|---|
![]() |
|
| ജനനം | സുഹാസിനി 15 ഓഗസ്റ്റ് 1961 |
| തൊഴിൽ | അഭിനേത്രി, ഛായാഗ്രാഹക |
| ജീവിത പങ്കാളി | മണിരത്നം |
| മാതാപിതാക്കൾ | ചാരുഹാസൻ(അച്ഛൻ) |
| വെബ്സൈറ്റ് | |
| http://www.madrastalkies.com | |
സുഹാസിനി മണിരത്നം (തമിഴ്: சுஹாஸினி மணி ரத்னம்), അഥവാ സുഹാസിനി (ഓഗസ്റ്റ് 15, 1961) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് ഇവർ അഭിനയജീവിതം തുടങ്ങുന്നത്.
തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ്. പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. [അവലംബം ആവശ്യമാണ്]1996-ൽ സംവിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.
1986-ൽ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉള്ളടക്കം |
സിനിമകൾ [തിരുത്തുക]
സംവിധാനം ചെയ്തത് [തിരുത്തുക]
- ഇന്ദിര (1996)
രചന [തിരുത്തുക]
- ഗുരു (2007)
- ഇരുവർ (1997)
- ഇന്ദിര (1996)
- തിരുട തിരുട
നിർമ്മാണം [തിരുത്തുക]
- ഇരുവർ (1997)
പുറമേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||||||||
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- ജീവചരിത്രം
- 1961-ൽ ജനിച്ചവർ
- ഓഗസ്റ്റ് 15-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നിർമ്മാതാക്കൾ
- തമിഴ്ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ
- തമിഴ് ചലച്ചിത്രസംവിധായകർ
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
