മൊലൊയ ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊലൊയ ഗോസ്വാമി
ജനനം
തൊഴിൽഅഭിനേത്രി

അസമിയ ഭാഷയിലെ ഒരു അഭിനേത്രിയാണ് മൊലൊയ ഗോസ്വാമി(അസമിയ: মলয়া গোস্বামী). ഫിരിങ്കോട്ടി(1992) എന്ന ചിത്രത്തിലൂടെ ഇവർ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുന്ന ആദ്യ അസംകാരിയായി.[1]

ആദ്യകാല ജീവിതം[തിരുത്തുക]

ദിബ്രുഗഡിൽ ശിവസാഗറിലെ ഒരു രാജ്ഖോവ കുടുംബത്തിലാണ് ജനനം. പിതാവ് കൈലാഷ് രാജ്ഖോവ അസം സംസ്ഥാൻ വൈദ്യുത ബോർഡിൽ എഞ്ചിനീയറായിരുന്നു. മൊലൊയയുടെ സ്കൂൾ വിദ്യാഭ്യാസം നാഗാവിലായിരുന്നു. നാഗാവ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസ്സായ ശേഷം ഹാന്റിക്ക് ഗേൾസ് കോളേജിൽ നുന്നും ബിരുദമെടുത്തു. തുടർന്ന് ഗൗഹാട്ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. കോളേജിൽ കായികരംഗത്ത് സജീവമായിരുന്ന മൊലൊയ അസം സംസ്ഥാനത്തിന്റെ ആദ്യ വനിതാഹോക്കി ടീമിൽ അംഗമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സൊനാരി കോളേജ്, ജാഗിറോഡ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു.[2]

അഭിനയരംഗത്ത്[തിരുത്തുക]

ഭർത്താവായ പ്രദീപ് ഗോസ്വാമിയുടെ പ്രോത്സാഹനത്തോടെയായിരുന്നു അഭിനയരംഗത്തെത്തിയത്. 1987-ൽ ഡോ. ഭാബേന്ദ്ര നാഥ് സൈകിയയുടെ അഗ്നിസ്നാൻ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ആ ചിത്രത്തിലെ മുഖ്യകഥാപാത്രമായ മേനകയെ അവതരിപ്പിച്ച മൊലൊയ ശ്രദ്ധിക്കപ്പെട്ടു. ജാനു ബറുവയുടെ ഫിരിങ്കോട്ടിയായിരുന്നു രണ്ടാമത്തെ ചിത്രം. തന്റെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങളെ അതിജീവിച്ച് ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന കഥാപാത്രം മൊലൊയക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്ക്കാരം നേടിക്കൊടുത്തു. പിന്നീട് ഉത്തർകാൽ, മാ, ഐ കിൽഡ് ഹിം സർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഋതു ആഹേ ഋതു ജായ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും 40-ലധികം റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നബകാന്ത ബറുവ, ജ്യോതിപ്രസാദ് അഗർവാല മുതലായവരുടെ കവിതകൾ റേഡിയോയിൽ പാരായണം ചെയ്തിരുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ജീവൻ ബാതോർ ലഗോരി(2009)
  • കൊണികർ രാംധേനു(2003)
  • ദമൻ(2001)
  • ഫിരിങ്കോട്ടി(1992)
  • ഉത്തർകാൽ(1990)
  • സിറാജ്(1988)
  • സർബജൻ(1985)
  • അഗ്നിസ്നാൻ(1985)

അവാർഡുകൾ[തിരുത്തുക]

  • മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയപുരസ്ക്കാരം
  • മികച്ച ടെലിവിഷൻ അഭിനേത്രി (ഋതു ആഹേ ഋതു ജായ്)
  • ജോയ്മൊതി അവാർഡ്

അവലംബം[തിരുത്തുക]

  1. "Delhi to host first festival of films from Assam". India Glitz. 2006 January 1. Retrieved 2010 December 31. {{cite web}}: Check date values in: |accessdate= and |date= (help)
  2. "Malaya Goswami". onlinesivasagar.com. Retrieved January 29, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Moyola Goswami

"https://ml.wikipedia.org/w/index.php?title=മൊലൊയ_ഗോസ്വാമി&oldid=3509829" എന്ന താളിൽനിന്ന് ശേഖരിച്ചത്