കൊങ്കണ സെൻ ശർമ്മ
| കൊങ്കണ സെൻ ശർമ്മ |
|
|---|---|
കൊങ്കണ സെൻ ശർമ്മ (2007) ൽ |
|
| ജനനം | 1979 ഡിസംബർ 3 ന്യൂ ഡെൽഹി, ഇന്ത്യ |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 2000 - ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കൊങ്കണ സെൻ ശർമ്മ (ബംഗാളി: কঙ্কনা সেন শর্মা ഹിന്ദി: कोंकणा सेन शर्मा), (ജനനം: ഡിസംബർ 3, 1979). ചലച്ചിത്ര സംവിധായകയായ അപർണ്ണ സെന്നിന്റെ മകളാണ് കൊങ്കണ. കൊങ്കണ പ്രധാനമായും സമാന്തര ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] സ്വകാര്യ ജീവിതം
ഒരു പത്രപ്രവർത്തകനായ മുകുൽ ശർമ്മയുടേയും ചലച്ചിത്ര സംവിധായകയായ അപർണ്ണ സെന്നിന്റേയും മകളാണ് കൊങ്കണ.[1] 2001 ൽ തന്റെ വിദ്യാഭ്യാസം സെന്റ് സ്റ്റീഫൻസ് കോളേജ് ഡെൽഹിയിൽ നിന്നും പൂർത്തീകരിച്ചു. സ്കൂൾ വിദ്യാഭ്യാസം നേടിയത് കൊൽക്കത്തയിലെ മോഡേൺ സ്കൂളിൽ നിന്നായിരുന്നു.[2]
കൊങ്കണ ചലച്ചിത്ര നടനായ രൺവീർ ഷോരെയുമായി പ്രണയത്തിലാണ്. ജൂലൈ 2008ൽ മാതാവായ അപർണ്ണ സെൻ ഈ ബന്ധം മാധ്യമങ്ങൾക്ക് മുമ്പിൽ സമ്മതിച്ചു.[3]
[തിരുത്തുക] സിനിമ ജീവിതം
ആദ്യ ചിത്രം ഒരു ബാലതാരമായി 1983 ൽ ഇന്ദിര എന്ന ചിത്രമായിരുന്നു. പിന്നീട് 2000 ൽ ബംഗാളി ചിത്രമായ എക് ജെ ആച്ചേ കന്യ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയമായ ചിത്രം ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ്സ് അയ്യർ എന്ന ചിത്രമാണ്[4]. ഇത് സംവിധാനം ചെയ്തത് തന്റെ മാതാവായ അപർണ്ണ സെൻ ആണ്. ഇതിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ഹിന്ദി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ ചിത്രം പേജ് 3 [5] എന്ന എന്നതാണ്. ഇതിനു ശേഷം 2006 ലെ ഓം കാര എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായി. 2007 ലെ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയവും അഭിനന്ദനങ്ങൾ പിടിച്ചു പറ്റി. ഇതിലെ അഭിനയത്തിന് രണ്ടാമതും ദേശീയ പുരസ്കാരം ലഭിച്ചു.[6][7]
2007 ലെ തന്നെ ചിത്രമായ ട്രാഫിക് സിഗ്നൽ ഒരു പരാജയമായിരുന്നു.[8] 2007 ൽ തന്നെ വൻ ചലച്ചിത്ര നിർമ്മാണ കമ്പനിയായ യാശ് രാജ് ഫിലിംസിന്റെ കീഴിൽ നിർമ്മിച്ച ലാഗ് ചുനരി മെം ദാഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ കൊങ്കണയുടെ ഒപ്പം അഭിനയിച്ചത് റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവരായിരുന്നു. മാധുരി ദീക്ഷിത് തിരിച്ചു വരവ് നടത്തിയ ചിത്രമായ ആജ നച്‌ലേ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.[9]
[തിരുത്തുക] മാധ്യമങ്ങളിൽ
2005 ൽ റെഡിഫ്.കോം നടത്തിയ ഒരു സർവേയിൽ ബോളിവുഡിലെ മികച്ച നടികളിൽ 11 ആം സ്ഥാനത്തായിരുന്നു കൊങ്കണ.[10] ഈ സർവേയിൽ തന്നെ കൊങ്കണ 2006 ൽ ഒൻപതാം സ്ഥാനത്ത് എത്തി.[11] പ്രസിദ്ധ ടെലിവിഷൻ അഭിമുഖ പരമ്പരയായ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ രാഹുൽ ബോസിന്റെ ഒപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.[12]
| ദേശീയ ചലച്ചിത്ര പുർസ്കാരം | ||
|---|---|---|
| മുൻഗാമി തബ്ബു for ചാന്ദ്നി ബാർ and ശോഭന for മിത്ര് - മൈ ഫ്രണ്ട് |
മികച്ച നടി = ദേശീയ പുരസ്കാരൻ for മി.മിസ്സിസ്സ്.അയ്യർ 2003 |
പിൻഗാമി മീര ജാസ്മിൻ for പാഠം ഒന്ന് ഒരു വിലാപം |
| മുൻഗാമി ഉർവശ്ശി for അച്ചുവിന്റെ അമ്മ |
മികച്ച സഹനടി- ദേശീയ പുരസ്കാരം for ഓംകാര 2007 |
പിൻഗാമി TBD |
| Filmfare Award | ||
| മുൻഗാമി ആയിഷ കപൂർ for ബ്ലാക്ക് |
ഫിലിംഫെയർ മികച്ച സഹ നടി for ഓംകാര 2007 |
പിൻഗാമി കൊങ്കണ സെൻ ശർമ്മ for ലൈഫ് ഇൻ എ മെട്രോ |
| മുൻഗാമി കൊങ്കണ സെൻ ശർമ്മ for ഓംകാര |
'ഫിലിംഫെയർ മികച്ച സഹ നടി for ലൈഫ് ഇൻ എ മെട്രോ' 2008 |
പിൻഗാമി TBD |
[തിരുത്തുക] അവലംബം
- ↑ "chakpak.com". Early life. http://www.chakpak.com/celebrity/konkona-sen-sharma/biography/12387, ശേഖരിച്ചത്: ഓഗസ്റ്റ് 27, 2007.
- ↑ "bollywoodgate.com". Konkona's education. http://www.bollywoodgate.com/indian-actresses/konkona-sen-sharma.html, ശേഖരിച്ചത്: ഓഗസ്റ്റ് 27, 2007.
- ↑ "apunkachoice.com". http://www.apunkachoice.com/happenings/20080717-1.html, ശേഖരിച്ചത്: ജൂലൈ 17, 2008.
- ↑ "rediff.com". Konkona wins National Film Award. http://www.rediff.com/movies/2003/jul/26award.htm, ശേഖരിച്ചത്: ഓഗസ്റ്റ് 27, 2007.
- ↑ "boxofficeindia.com". 2005 box office analysis. http://www.boxofficeindia.com/2005.htm, ശേഖരിച്ചത്: ഓഗസ്റ്റ് 27, 2007.
- ↑ "NDTV". 54th National Awards. http://www.ndtvmovies.com/newstory.asp?section=Movies&id=ENTEN20080052570, ശേഖരിച്ചത്: ജൂൺ 10, 2008.
- ↑ "rediff.com". Top Bollywood Actresses. http://specials.rediff.com/movies/2006/aug/25sd1.htm, ശേഖരിച്ചത്: ഓഗസ്റ്റ് 25, 2006.
- ↑ "indiafm.com". Life In A Metro status. http://www.indiafm.com/movies/boxoffice/12912/index.html, ശേഖരിച്ചത്: ഓഗസ്റ്റ് 27, 2007.
- ↑ "Movie Review:AAJA NACHLE". Madhuri spectacular in Aaja Nachle. http://www.ibnlive.com/news/masands-verdict-madhuri-spectacular-in-aaja-nachle/53368-8.html, ശേഖരിച്ചത്: നവംബർ 30, 2007.
- ↑ Sen, Raja (August 25, 2006). "Best Actress 2005". Rediff.com. http://specials.rediff.com/movies/2006/aug/25sd1.htm, ശേഖരിച്ചത്: ഓഗസ്റ്റ് 25, 2006.
- ↑ Sen, Raja (September 5, 2006). "Readers' Pick: Top Bollywood Actresses". Rediff.com. http://specials.rediff.com/movies/2006/sep/05sld2.htm, ശേഖരിച്ചത്: സെപ്റ്റംബർ 5, 2006.
- ↑ "indiaFM.com". http://www.indiafm.com/news/2007/11/01/10361/index.html, ശേഖരിച്ചത്: നവംബർ 1, 2007.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Konkona Sen Sharma
|
||||||||||||||||||||
|
||||||||
|
||||||||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1979-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഡിസംബർ 3-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ബംഗാളിചലച്ചിത്ര നടിമാർ