മണിരത്നം
| മണിരത്നം | |
|---|---|
| ജനനം | മണിരത്നം 1956 ഫെബ്രുവരി 2 |
| മറ്റ് പേരുകൾ | മണി |
| ഉദ്യോഗം | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത് |
| ജീവിത പങ്കാളി | സുഹാസിനി, |
| വെബ് ഇടം | |
| http://www.madrastalkies.com | |
പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം (തമിഴ്: மணி ரத்னம்). സിനിമാ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
1956 ജൂൺ 2 ന് തമിഴ് നാടിലെ മദുരൈ എന്ന സ്ഥലത്താണ് മണിരത്നം ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി. ഏ (MBA) ബിരുദം നേടി. 2002 ൽ , മണിരത്നത്തിന് പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1] 1994 ൽ ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു. [2][3]
[തിരുത്തുക] പ്രശസ്ത ചിത്രങ്ങൾ
- നായകൻ
- ദളപതി
- റോജാ
- ബോംബെ
- ദിൽ സേ(ഹിന്ദി)/ഉയിരേ(തമിഴ്)
- അലെയ്പ്പായുതെ
- കന്നതിൽ മുത്തമിട്ടാൽ
- യുവ(ഹിന്ദി)/ആയുധഎഴുത്(തമിഴ്)
- ഗുരു(ഹിന്ദി)
മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന എല്ലാ ചലച്ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. ഇതിൽ ഒട്ടുമിക്ക ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർമ്മാണവും മണിരത്നം തന്നെയാണ് ചെയ്തിരിക്കുന്നത്.
[തിരുത്തുക] സംവിധായകനായിട്ട്
[തിരുത്തുക] സംവിധായകനല്ലാതെ
തന്റെ ഇരുവർ എന്ന സിനിമയുടെ നിർമാണ സമയത്ത് സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനം സ്ഥാപിച്ചു. പിന്നീടുള്ള തന്നെ സിനിമകളെല്ലാം തന്നെ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്.
- ഇന്ദിര (1995) - തിരകതാ
- ഗയം (1993) - തെലുങ്ക് - കഥ, തിരകഥ
- ക്ഷത്രിയൻ - കഥ, തിരകഥ
- ആസൈ (1995) - നിർമ്മാണം
- നേർക്കു നേർ (1997) - നിർമ്മാണം (മദ്രാസ് ടാക്കീസ്)
- താജ് മഹൽ (2000) - കഥ
- ഡും ഡൂം ഡും (2001) - കഥ, തിരകഥ, നിർമ്മാണം
- സാതിയ (2002) - ഹിന്ദി - തിരകഥ
[തിരുത്തുക] സ്റ്റേജ് പ്രൊഡക്ഷൻസ്
- നേത്രു ഇന്ദു നാലൈ (2006)
[തിരുത്തുക] സ്വകാര്യ ജീവിതം
- പിതാവ് - ഗോപാൽ രത്നം അയ്യർ ഒരു ചലച്ചിത്ര നിർമാതാവായിരുന്നു.
- സഹോദരൻ - ജി. വെങ്കടേശൻ - തമിഴിലെ ഒരു പ്രമുഖ നിർമാതാവായിരുന്നു.
- ഭാര്യ - സുഹാസിനി - പ്രമുഖ നടിയും , സംവിധായകയുമാണ്.
- മകൻ- നന്ദൻ [4]
[തിരുത്തുക] അവലംബം
- ↑ "Padma awardees honoured". The Hindu. 2002-08-03. http://www.hinduonnet.com/thehindu/2002/03/28/stories/2002032804091200.htm.
- ↑ "Time 100: Nayakan". Time Magazine. http://www.time.com/time/2005/100movies/0,23220,nayakan,00.html, ശേഖരിച്ചത്: 2007.
- ↑ "Time Magazine's All-Time 100 Movies List". Time Magazine. http://www.time.com/time/2005/100movies/the_complete_list.html, ശേഖരിച്ചത്: 2007.
- ↑ Mani Ratnam's son star attraction at CPM camp
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mani Ratnam
- Technical Analysis of Mani Ratnam Films
- Mani Ratnam and A. R. Rahman
- Mani Ratnam - Maker of a Style Statement
- Mani Ratnam: Brief film descriptions
- A Mani Ratnam Interview
- Mani Ratnam - article and interview
- Interview with Bharathan Kandaswamy and Mani Ratnam