രവീണ ടണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവീണ ടണ്ടൻ

രവീണ ടണ്ടൻ ഒരു വിവാഹ ചടങ്ങിൽ
ജനനം രവീണ ടണ്ടൻ
1974 ഒക്ടോബർ 26 (1974-10-26) (വയസ് 37)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സജീവം 1991 - 2006
ജീവിത പങ്കാളി അനിൽ തണ്ടാനി (2004 - ഇതുവരെ)

ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് രവീണ ടണ്ടൻ (ഹിന്ദി: रवीना टंडन). (ജനനം:ഒക്ടോബർ 26, 1974). ബോളിവുഡ് ചലച്ചിത്ര രംഗത്താണ് രവീണ പ്രധാനമായി അഭിനയിച്ചിട്ടുള്ളത്. ഇതു കൂടാതെ തമിഴ് , തെലുങ്ക് ഭാഷകളിലും രവീണ അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അഭിനയ ജീവിതം

1991 ൽ പുറത്തിറങ്ങിയ പത്ഥർ കെ ഫൂൽ എന്ന ചലചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഈ ചിത്രത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. തൊണ്ണുറുകളിൽ പുറത്തിറങ്ങിയ മൊഹറ (1994), കിലാടിയൊം ക കിലാടി (1996), സിദ്ധി (1997) തുടങ്ങിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് കൂടുതൽ അഭിനയസാധ്യതയുള്ള വേഷങ്ങൾ തേടി സമാന്തര സിനിമയിലെത്തി. 2001-ൽ എ വിക്ടിം ഓഫ് മാർഷ്യൽ വയലൻസിലെ അഭിനയത്തിനു മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

[തിരുത്തുക] ആദ്യകാല ജീവിതം

സിനിമാ നിർമാതാവായ രവി ടണ്ടന്റേയും വീണയുടെയും മകളായി 1974 ഒക്ടോബർ 26-നു ജനിച്ചു[1]. മാതാപിതാക്കളുടെ പേരുകൾ സംയോജിപ്പിച്ചാണ് (രവി+വീണ) രവീണ എന്ന പേർ നൽകിയത്. ജുഹുവിലെ ജംനഭായ് നഴ്സറി വിദ്യാലയത്തിലും മിതിഭായ് കോളേജിലും പഠിച്ചു. മിതിഭായ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കുബോൾ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് പഠിത്തം ഉപേക്ഷിക്കുകയും സിനിമയിൽ തുടരുകയും ചെയ്തു.[2]

[തിരുത്തുക] വിവാദങ്ങൾ

2001-ൽ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിനോടനുബന്ധിച്ചു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു[3]. രവീണയുടെ അമ്മാവൻ ജൂറി അംഗമായതും മറ്റൊരു ജൂറി അംഗമായ പ്രദീപ് കൃഷ്ണൻ വ്യക്തിബന്ധങ്ങളുടെ ദുരുപയോഗം ആരോപിച്ച് രാജിവെച്ചതും വിവാദങ്ങളായി. പിന്നീട് പ്രദീപ് കൃഷ്ണൻ പരസ്യമായി മാപ്പു പറഞ്ഞു.[4]

പുരസ്കാരങ്ങൾ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
പൂജ ഭട്ട്
for ദിൽ ഹെ കി മന്ത നഹിൻ
ലക്സ് പുതുമുഖം
for പത്ഥർ കെ ഫൂൽ

1992
പിൻഗാമി
ദിവ്യ ഭാരതി
for ദീവാന
മുൻഗാമി
TBD
Special Performance
for Aks
tied with
അമീഷ പട്ടേൽ
for ഗദർ: എക് പ്രം കഥ

2002
പിൻഗാമി
TBD
ദേശീയ സിനിമാ പുരസ്കാരം
മുൻഗാമി
കിറൊൻ ഖെർ
for ബാരിവാലി
മികച്ച അഭിനേത്രി
for Daman: എ വിക്ടിം ഓഫ് മാർഷ്യൽ വയലൻസ്

2002
പിൻഗാമി
താബു
for ചാന്ദിനി ബാർ

[തിരുത്തുക] അവലംബം

  1. "Raveena Tandon - Biography- Star HomePages-Star Information-Indiatimes - Movies". Movies.indiatimes.com. http://movies.indiatimes.com/articleshow.cms?msid=489824&right=1&fright=1&botlink=1, ശേഖരിച്ചത്: 2008-10-27. 
  2. "Education". Raveena Tandon's early life. http://in.rediff.com/movies/2004/jun/25raveena.htm, ശേഖരിച്ചത്: 2007. 
  3. "National Award controversy". National Film Awards results. http://news.bbc.co.uk/2/hi/south_asia/1247986.stm, ശേഖരിച്ചത്: 2007. 
  4. "Krishnan issues public apology". Krishnan apologizes. http://iceburns.blogspot.com/2007/08/raveena-tandon.html, ശേഖരിച്ചത്: 2007. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=രവീണ_ടണ്ടൻ&oldid=1305057" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ