തമ്പി കണ്ണന്താനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള ചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് തമ്പി കണ്ണന്താനം. പ്രശസ്ത നടൻ മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവയാണ്. 80-90 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം മലയാള ചലച്ചിത്ര വേദിയിൽ സജീവമല്ലാതെയായി.
ഉള്ളടക്കം |
ചലച്ചിത്രങ്ങൾ [തിരുത്തുക]
സംവിധാനം [തിരുത്തുക]
- ഫ്രീഡം - 2004
- ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് - 2001
- ഒന്നാമൻ - 2001
- മാസ്മരം - 1997
- മാന്ത്രികം - 1995
- ചുക്കാൻ - 1994
- നാടോടി - 1992
- ഇന്ദ്രജാലം - 1990
- പുതിയ കരുക്കൾ - 1989
- ജന്മാന്തരം - 1988
- ഭൂമിയിലെ രാജാക്കന്മാർ - 1987
- വഴിയോരക്കാഴ്ചകൾ - 1987
- രാജാവിന്റെ മകൻ - 1986
- ആ നേരം അല്പ ദൂരം - 1985
- പാസ്പോർട്ട് - 1983
- താവളം - 1983
നിർമ്മാണം [തിരുത്തുക]
- മാന്ത്രികം - 1995
- ഇന്ദ്രജാലം - 1990
- ജന്മാന്തരം - 1988
- വഴിയോരക്കാഴ്ചകൾ - 1987
- രാജാവിന്റെ മകൻ - 1986
രചന [തിരുത്തുക]
- ഫ്രീഡം - 2004
- ജന്മാന്തരം - 1998 (തിരക്കഥ)
- ആ നേരം അല്പ ദൂരം - 1985 (കഥ, തിരക്കഥ)
സഹസംവിധാനം [തിരുത്തുക]
- പോസ്റ്റ്മോർട്ടം - 1982
- അട്ടിമറി - 1981
- ഇത്തിക്കര പക്കി - 1980
നടൻ [തിരുത്തുക]
- അട്ടിമറി - 1981