ഗൗതമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gouthami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൗതമി തടിമല്ല
Gauthami.jpg
ജീവിതപങ്കാളി(കൾ)സന്ദീപ് ഭാട്ടിയ

തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ഗൗതമി (Telugu:గౌతమి ) എന്നറിയപ്പെടൂന്ന ഗൗതമി തടിമല്ല.

അഭിനയ ജീ‍വിതം[തിരുത്തുക]

ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ[തിരുത്തുക]

ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു

സ്വകാര്യ ജീവിതം[തിരുത്തുക]

1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു

മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം വേഷം നടന്മാർ സംവിധാനം
2003 വരും വരുന്നു വന്നു സം‌യുക്ത ബാലചന്ദ്ര മേനോൻ കെ.ആർ. രാമദാസ്, ഒ. രാമദാസ്
1997 വാചാലം മനോജ്‌ കെ. ജയൻ ബിജു വർക്കി
1995 സാക്ഷ്യം സൂസന്ന സുരേഷ് ഗോപി മോഹൻ
1994 സുകൃതം ലക്‌ചറർ മാലിനി മമ്മൂട്ടി, മനോജ്‌ കെ. ജയൻ ഹരികുമാർ
1994 ചുക്കാൻ ഗായത്രി സുരേഷ് ഗോപി തമ്പി കണ്ണന്താനം
1993 ധ്രുവം മൈഥിലി മമ്മൂട്ടി ജോഷി
1993 ജാക്പോട്ട് മമ്മൂട്ടി ജോമോൻ
1993 ആഗ്നേയം ശോഭ മേനോൻ ജയറാം, നെടുമുടി വേണു പി.ജി. വിശ്വംഭരൻ
1992 അയലത്തെ അദ്ദേഹം സുലോചന ജയറാം രാജസേനൻ
1992 ഡാഡി സുരേഷ് ഗോപി അരവിന്ദ് സ്വാമി സംഗീത് ശിവൻ
1990 ഹിസ് ഹൈനസ് അബ്ദുള്ള രാധിക മോഹൻ ലാൽ സിബി മലയിൽ
1990 വിദ്യാരംഭം മുരളി, ശ്രീനിവാസൻ ജയരാജ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗതമി&oldid=3081570" എന്ന താളിൽനിന്ന് ശേഖരിച്ചത്