സുജാത (നടി)
സുജാത | |
|---|---|
| ജനനം | 10 ഡിസംബർ 1952 ശ്രീ ലങ്ക |
| മരണം | 6 ഏപ്രിൽ 2011 (58 വയസ്സ്) ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
| തൊഴിൽ | നടി |
| സജീവ കാലം | 1968–2006 |
| ജീവിതപങ്കാളി | ജയകർ (m. 1977) |
| പങ്കാളി(s) | ശങ്കരൻകുട്ടി മേനോൻ, സരസ്വതിയമ്മ |
| കുട്ടികൾ | 2 |
തമിഴ്, മലയാളം, തെലുങ്ക് എന്നീ സിനിമകളിലും കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ച ഒരു സിനിമ നടിയാണ് സുജാത (10 ഡിസംബർ 1952 - 6 ഏപ്രിൽ 2011). [1] മാതൃഭാഷയായ മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശേഷം, സുജാതയെ മുതിർന്ന സംവിധായകൻ കെ. ബാലചന്ദർ തമിഴ് ചലച്ചിത്രമേഖലയിലേക്ക് പരിചയപ്പെടുത്തുകയും ആദ്യ തമിഴ് ചിത്രമായ അവൾ ഒരു തൊടർ കഥൈ (1974) എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു.[2]
ജീവിതരേഖ
[തിരുത്തുക]1952 ഡിസംബർ 10 ന് ശ്രീലങ്കയിലെ ഗാലെയിൽഎറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽനിന്നുള്ള ശങ്കരൻകുട്ടി മേനോന്റെയും സരസ്വതിയമ്മയുടെയും മകളായാണ് സുജാത ജനിച്ചത്. ബാല്യത്തിന്റെ ഭൂരിഭാഗവും ശ്രീലങ്കയിൽ ആയിരുന്നു. സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചിരുന്ന അവർ പിന്നീട് ഏകദേശം 15 വയസ്സുള്ളപ്പോൾ തമിഴ്‌നാട്ടിലേക്ക് താമസം മാറി. ജയ്കർ ആണ് ഭർത്താവ്. സുജിത്, ദിവ്യ എന്നീ മക്കൾ ഉണ്ട്.
ചലച്ചിത്ര രംഗം
[തിരുത്തുക]ശ്രീലങ്കയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സിംഹള സിനിമകളിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്ത് എത്തി. പിന്നീട് തമിഴിൽ സജീവമായി. ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും നായികാപ്രാധാന്യമുള്ള വേഷത്തിലും സുജാത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തുടർക്കതൈ, അന്നക്കിളി എന്നീ ചിത്രങ്ങളാണ് സുജാതയെ തമിഴിൽ പ്രശസ്തയാക്കിയത്[1]. പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. ലേഡീസ് ഹോസ്റ്റൽ, ഭ്രഷ്ട്, അച്ചാണി, മയൂഖം, ചന്ദ്രോത്സവം തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.
സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ശബ്ദമുയർത്തുന്ന നിരവധി കഥാപാത്രങ്ങൾ സുജാത അവതരിപ്പിച്ചിട്ടുണ്ട്[3]. ജോലിചെയ്യുന്ന സ്ത്രീയുടെ പ്രശ്നങ്ങൾ പറയുന്ന തമിഴ് ചിത്രമായ അവൾ ഒരു തുടർക്കതൈ എന്ന ചിത്രത്തിലെ കവിത എന്ന വേഷം, ഭ്രഷ്ട് എന്ന മലയാളം ചിത്രത്തിൽ ചെയ്ത കുറിയേടത്ത് താത്രിയുടെ വേഷം എന്നിവയൊക്കെ ഈ ഗണത്തിൽ പെടുത്തപ്പെടുന്നു[3].
2006-ൽ ശ്രീരാമദാസു എന്ന തെലുങ്ക് ചിത്രത്തിലാണ് അവർ അവസാനമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
അവളുടെ ഹിന്ദി ചിത്രങ്ങളിൽ ദോ കാളിയാൻ, ഏക് ഹി ഭൂൽ എന്നിവ ഉൾപ്പെടുന്നു.
മരണം
[തിരുത്തുക]ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ, 2011 ഏപ്രിൽ 6 ന് ചെന്നൈയിൽ വച്ച് ഹൃദയാഘാതം മൂലം സുജാത മരിച്ചു.[4][5]
അവലംബം
[തിരുത്തുക]- 1 2 "സുജാത Flash Back". Archived from the original on 2013-03-31. Retrieved 2012-12-21.
- ↑ Srinivasan, Meera (6 April 2011). "Actor Sujatha dead". The Hindu. Retrieved 7 January 2015.
- 1 2 എസ്. സുന്ദർദാസ്. "കുറിയേടത്ത് താത്രിയുടെ മുഖം". മാധ്യമം. Retrieved 2013 മെയ് 20.
{{cite web}}: Check date values in:|accessdate=(help) - ↑ സുജാത അന്തരിച്ചു
- ↑ Srinivasan, Meera (6 April 2011). "Actor Sujatha dead". The Hindu. Retrieved 7 January 2015.