ലക്ഷ്മി (നടി)
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ലക്ഷ്മി എന്നറിയപ്പെടുന്ന ലക്ഷ്മി നാരായൺ. 1953 ൽ ഒരു ബ്രാഹ്മണ കുടൂംബത്തിലാണ് ലക്ഷ്മി ജനിച്ചത്.
അഭിനയജീവിതം [തിരുത്തുക]
1975 ൽ ഇറങ്ങിയ ജൂലി എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ശ്രദ്ധേയമായ വേഷമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1]
ലക്ഷിയുടെ മാതാപിതാക്കൾ ചലച്ചിത്രവുമായി ബന്ധമുള്ള ആളുകളായിരുന്നു. 15 വയസ്സുള്ളപ്പോഴാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. 1969 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. 1970 കളിൽ തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒരു മുൻ നിര നായികയായിരുന്നു ലക്ഷ്മി. 1974 ൽ വിജയകരമായ ചട്ടകാരി എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചു.[2] ജൂലി എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം, പല ഹിന്ദി ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചു. 1977 ലെ സില നേരങ്ങളിൽ സില മനിതരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
സ്വകാര്യജീവിതം [തിരുത്തുക]
ലക്ഷ്മി മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. 17 വയസ്സുള്ള ആദ്യ വിവാഹം ഭാസ്കറൂമയി കഴിഞ്ഞു. ഇവർക്ക് 1971 ൽ ഇവർക്ക് ഐശ്വര്യ എന്ന കുട്ടി ജനിച്ചു. പിന്നീട് ഇവരുടെ വിവാഹമോചനം നടക്കുകയും കുട്ടീയുടെ സംരക്ഷണം ലക്ഷ്മി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് മകൾ 1990 കളിൽ ചലച്ചിത്ര അഭിനയത്തേക്ക് വന്നു. ചട്ടക്കാരി എന്ന ചിത്രത്തിനിടക്ക് മന്മോഹൻ എന്ന സംവിധായകനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്തു എന്ന് പറയപ്പെടൂന്നു. പക്ഷേ ഈ ബന്ധം അധികം നാൾ നീണ്ടീല്ല. പിന്നീട് നടനും സംവിധായകനുമായ ശിവചന്ദ്രനുമായും വിവഹം ചെയ്തു.[3].
അവലംബം [തിരുത്തുക]
|
||||||||||||||
|
|||||||||||||||||