യൂട്യൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യൂട്യൂബ്, LLC
Type Subsidiary, Limited liability company
Founded ഫെബ്രുവരി 2005
Headquarters San Bruno, California, United States
Key people Steve Chen, Founder and CTO
Chad Hurley, Founder and CEO
ജവാദ് കരിം, Founder and Advisor
Owner Google Inc.
Slogan Broadcast Yourself
Website YouTube.com
list of localized domain names
Alexa rank 3[1]
Type of site Video hosting service
Advertising Google AdSense
Registration Optional
(required to upload, rate, and comment on videos)
Available in 14 languages (22 if different language variations are taken into account)
Launched നവംബര്‍ 2005 (2005-11)
Current status Active

ഇന്റര്‍നെറ്റിലെ വളരെയേറെ പ്രശസ്തമായ ഒരു വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്‌ യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ഖണ്ഡങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ കഴിയുന്നു. 2005 ഫെബ്രുവരിയില്‍ പേപ്പാല്‍ എന്ന ഇ-വ്യാപാര കമ്പനിയില്‍ ജോലി ചെയ്തിരുന്ന എതാനും പേര്‍ ചേര്‍ന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോര്‍ണിയയിലെ സാന്‍ ബ്രൂണൊ അസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. വീഡിയോ ഖണ്ഡങ്ങള്‍, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബില്‍ അംഗമായാല്‍ ആര്‍ക്കും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകള്‍ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കള്‍ക്ക് 10 മിനുട്ടില്‍ കൂടുതല്‍ വീഡിയോ കയറ്റാന്‍ അനുമതി നല്‍കുന്നില്ല. ഓര്‍ക്കുട്ട് പോലെ തന്നെ എല്ലാ രാജ്യങ്ങളിലും യുട്യൂബിനു അനുമതി നല്‍കിയിട്ടില്ല. ഉപഭോക്താക്കള്‍ക്ക് യൂട്യൂബില്‍ നിന്ന് വീഡിയോ ഖണ്ഡങ്ങള്‍ ഡൗന്‍ലോഡ് ചെയ്യാനും സാധിക്കും. ഇതിനായി യൂട്യൂബെക്സ് എന്ന ജാലികയില്‍ കയറി വീഡിയോ വിലാസം നല്‍കിയാല്‍ മതി.


ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് യൂട്യൂബിന്റെ ചരിത്രം. തികച്ചും വ്യക്തിപരമായ ആവശ്യമാണ് യൂട്യൂബിന്റെ പിറവിക്ക് കാരണമായത്. പേപ്പലില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരായ മൂന്ന് സുഹൃത്തുക്കള്‍, ചാഡ് ഹാര്‍ലി, സ്റ്റീവ് ചെന്‍, ജവാദ് കരിം എന്നിവര്‍ 2005 ഫെബ്രുവരിയില്‍ ചാഡ് ഹാര്‍ലിയുടെ ആഭിമുഖ്യത്തില്‍ ഒരു വിരുന്നിന് ഒത്തുകൂടുകയുണ്ടായി. വിരുന്നിന്റെ വീഡിയോ ചിത്രീകരിച്ചപ്പോള്‍ അതെങ്ങനെ അവരുടെ മറ്റു സുഹ്രുത്തുക്കള്‍ക്ക് എത്തിക്കാം എന്ന ചിന്തയിലൂടെയാണ് ഇന്റെര്‍നെറ്റ് വഴി വീഡിയോ പങ്കുവെക്കുക എന്ന ആശയം രൂപപ്പെട്ടത്.

ചെനും കരീമും ഒന്നാന്തരം പ്രോഗ്രാമര്‍മാരും ഹാര്‍ലി മികച്ചൊരു വെബ് ഡിസൈനറും ആയിരുന്നു. എതാണ്ടിതേ സമയത്ത് ഹാര്‍ലി പേപ്പാല്‍ വിടുകയും മെന്‍ലൊ പാര്‍ക്കിലെ തന്റെ ഗാരേജില്‍ സ്വന്തമായി വെബ് ഡിസൈനിംഗ് പ്രവര്‍ത്തനം തുടരുകയും ചെയ്തു. ചെനും കരീമും തങ്ങളുടെ ഒഴിവുസമയങ്ങള്‍ ഹാര്‍ലിയോടൊപ്പം വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് രൂപപ്പെടുത്തുന്നതില്‍ പങ്കാളികളായി. 2005 മെയ്മാസത്തില്‍ ഈസുഹൃത്തുക്കളുടെ ശ്രമം വിജയിക്കുകയും വീഡിയൊ ഷെയറിംഗ് വെബ്സൈറ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു.


ടെസ്ക് ടോപ് യുടൂബ്

യൂടൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ഫ്രീവെയര്‍ ആണ് “ടെസ്ക് ടോപ് യുടൂബ്“ ഇന്റെര്‍നെറ്റില്‍ നിന്ന് ഇത് സൌജന്യമായി ‍ഡൌണ്‍ലോഡ് ചെയ്യാം

[തിരുത്തുക] അവലംബം

  1. "YouTube.com - Site Information from Alexa", Alexa, February 24, 2008.

[തിരുത്തുക] ഇതും കാണുക

ഗൂഗിള്‍ വീഡിയോ

[തിരുത്തുക] പുറമെനിന്നുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം