പിക്കാസ വെബ് ആൽബംസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വികസിപ്പിച്ചവർ | ഗൂഗിൾ |
|---|---|
| സുദൃഢ പ്രകാശനം | മൈക്രോസോഫ്റ്റ് വിൻഡോസ് : 3.5 Build 79.69 / സെപ്റ്റംബർ 30, 2009 [1] |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Microsoft Windows, Linux, Mac OS X |
| തരം | Digital photo organizer |
| അനുമതിപത്രം | freeware |
| വെബ്സൈറ്റ് | http://picasa.google.com/ |
ഗൂഗിളിന്റെ അധീനതയിലുള്ള ഒരു വെബ് ആൽബമാണ് പിക്കാസ. ചിത്രങ്ങളും, വീഡിയോകളും ഇതിലേക്ക് അപ്‌ലോഡ് ചെയ്യുവാൻ കഴിയുന്നു. ഇപ്പോൾ യാഹുവിന്റെ അധീനതയിലുള്ള ഫ്ലിക്കറിനെപ്പോലെ തന്നെ ചിത്രങ്ങൾ അപ്‌ലോഡു ചെയ്യുന്നതിനും, മറ്റുവെബ്ബ് സർവ്വീസുകൾക്കും, ഓൺലൈൻ കമ്മ്യൂണിറ്റിയുമായും ഒക്കെ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് പ്ലാറ്റ്ഫോം ആണിത്. ഉപയോക്താക്കൾ സാധാരണ എടുക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം, ബ്ലോഗർമാർ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ ബ്ലോഗിങ് സർവീസായ "ബ്ലോഗർ"-ഇൽ ഉണ്ടാക്കിയ ബ്ലോഗുകളിലേക്ക് അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങൾ, ബ്ലോഗിന്റെ അതേ പേരിൽ തന്നെയുള്ള ഒരു ആൽബമായി പിക്കാസയിൽ യാന്ത്രികമായി ഉണ്ടാവുന്നു.
[തിരുത്തുക] അവലംബം
- ↑ "System Requirements and Compatibility : Release Notes - Picasa Help". http://picasa.google.com/support/bin/answer.py?hl=en&answer=53209.