ഗൂഗിൾ+
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗൂഗിൾ+ | |
|---|---|
| യു.ആർ.എൽ. | plus.google.com |
| മുദ്രാവാക്യം | Real-life sharing rethought for the web. |
| വാണിജ്യപരം? | അതെ |
| സൈറ്റിന്റെ തരം | സോഷ്യൽ നെറ്റ്‌വർക്ക് |
| രജിസ്ട്രേഷൻ | പബ്ലിക്ക് |
| ലഭ്യമാകുന്ന ഭാഷകൾ | 40ൽപ്പരം |
| ഉടമസ്ഥത | ഗൂഗിൾ |
| തുടങ്ങിയ തീയതി | ജൂൺ 28, 2011 |
| നിജസ്ഥിതി | വികസനാവസ്ഥയിൽ |
ഗൂഗിൾ കോർപ്പറേഷന്റെ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ഗൂഗിൾ+. 2011 ജൂൺ 28-നു് ആരംഭിച്ച ഈ സർവ്വീസ് ആദ്യം പരീക്ഷണ ഘട്ടത്തിലായതിനാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു[1]. 18 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനു സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അമിതമായ ഉപയോക്താക്കളുടെ എണ്ണം മൂലം ആ സൗകര്യം ഒരു ദിവസത്തിനകം നിർത്തി വെച്ചു[2]. തുടർന്ന് 2011 സെപ്റ്റംബർ 21 മുതൽ എല്ലാവർക്കും അംഗത്വം എടുക്കാവുന്ന വിധത്തിൽ ഗൂഗിൾ+ അതിന്റെ സേവനം ആരംഭിച്ചു.
[തിരുത്തുക] പ്രത്യേകതകൾ
- സർക്കിൾസ് അഥവാ വലയങ്ങൾ സൃഹൃത്തുക്കളെ വിവിധ വലയങ്ങളാക്കി തിരിക്കാം.
- ഹാംഗൗട്ട്സ് തത്സമയ വീഡിയോ സല്ലാപത്തിനുള്ള സൗകര്യം.
- സ്പാർക്ക്സ് തങ്ങളുടെ ഇഷ്ട മേഖലകളെ അടയാളപ്പെടുത്താനുള്ള സൗകര്യം.
- സ്ട്രീംസ് സൃഹൃത്തുക്കളുടെ പുതുക്കലുകൾ അറിയിക്കുന്നു.ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡിനു സമാനം.
- +1 ഫേസ്‌ബുക്കിലെ ലൈക് ബട്ടണ് തുല്യമായ ഇതുപയോഗിച്ച് ഏതു ലിങ്കുകളും പോസ്റ്റുകളും അടയാളപ്പെടുത്താം.
[തിരുത്തുക] ഇതുകൂടി കാണുക
[തിരുത്തുക] അവലംബം
- ↑ "Facebook's Newest Challenger: Google Plus". http://www.npr.org/2011/06/29/137507567/facebooks-newest-challenger-google-plus, ശേഖരിച്ചത്: June 29, 2011.
- ↑ Shaer, Matthew (June 30, 2011). "Looking for a Google+ invite? Either get comfortable - or get crafty.". Christian Science Monitor. http://www.csmonitor.com/Innovation/Horizons/2011/0630/Looking-for-a-Google-invite-Either-get-comfortable-or-get-crafty., ശേഖരിച്ചത്: June 30, 2011.