ഗൂഗിൾ ന്യൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യു.ആർ.എൽ. | news.google.com |
|---|---|
| സൈറ്റുതരം | വാർത്ത |
| രജിസ്ട്രേഷൻ | Not required |
| ലഭ്യമായ ഭാഷകൾ | Arabic, Chinese, Czech, Dutch, English, French, German, Greek, Hebrew, Hindi, Hungarian, Italian, Japanese, Korean, മലയാളം , Norwegian, Polish, Portuguese, Russian, Spanish, Swedish, Tamil, Telugu and Turkish. |
| ഉടമസ്ഥത | ഗൂഗിൾ |
| നിർമ്മിച്ചത് | |
| തുടങ്ങിയ തീയതി | മാർച്ച് 2002 |
വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഒരു ഗൂഗിൾ വെബ്സൈറ്റ് ആണ് ഗൂഗിൾ ന്യൂസ്. ഈ പദ്ധതിക്ക് തുടക്കമിട്ടത് ഗൂഗിളിലെ പ്രധാന ഗവേഷണ ശാസ്ത്രജ്ഞൻ ആയ കൃഷ്ണ ഭരത് ആണ്. കഴിഞ്ഞ മുപ്പതു ദിവസങ്ങളിലായി പ്രധാന വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഇതിൽ പ്രദർശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിന് വാർത്തകൾ ഓരോ നിമിഷവും ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നു.