ഓർക്കട്ട്
ഓർക്കട്ടിന്റെ പുതിയ ഇന്റർഫേസ് |
|
| യു.ആർ.എൽ. | http://www.orkut.com/ |
|---|---|
| മുദ്രാവാക്യം | Who do you know? |
| വാണിജ്യപരം? | അതെ |
| സൈറ്റുതരം | സോഷ്യൽ നെറ്റ്‌വർക്ക് സർവ്വീസ് |
| രജിസ്ട്രേഷൻ | വേണം |
| ലഭ്യമായ ഭാഷകൾ | വിവിധ ഭാഷകൾ |
| ഉടമസ്ഥത | |
| നിർമ്മിച്ചത് | |
| തുടങ്ങിയ തീയതി | ജനുവരി 2004 |
| അലെക്സ റാങ്ക് | 67[1] |
| നിജസ്ഥിതി | നിലവിലുണ്ട് |
ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആണ് ഓർക്കട്ട്. ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ട് ഓർക്കട്ടിന്, ഈ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിൽ ഒന്നാം സ്ഥാനം ഓർക്കട്ടിനാണ്. [2] ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ് . ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.യു.എ.ഇ., സൌദി അറേബ്യ, ഇറാൻ പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.[3][4] പക്ഷെ ഈയിടെ ഉണ്ടായ ഹാക്കിംഗ് അറ്റാക്കുകൾ ഇതിൻറെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്
പ്രത്യേകതകൾ [തിരുത്തുക]
| Traffic on Orkut by country | |||
| Traffic of Orkut on March 31, 2004 | |||
| United States | 51.36% | ||
| Japan | 7.74% | ||
| Brazil | 5.16% | ||
| Netherlands | 4.10% | ||
| United Kingdom | 3.72% | ||
| Other | 27.92% | ||
| Traffic of Orkut on May 13, 2009[5] | |||
| Brazil | 50% | ||
| India | 15% | ||
| United States | 8.9% | ||
| Japan | 8.8% | ||
| Pakistan | 6.9% | ||
| Other | 29.6% | ||
മറ്റ് കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.alexa.com/data/details/traffic_details/orkut.com
- ↑ "Where Google Is Really Big: India and Brazil" (in ഇംഗ്ലീഷ്). ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 01-12-2009.
- ↑ "അറേബ്യൻ ബിസിനസിന്റെ റിപ്പോർട്ട്". ശേഖരിച്ചത് 2008-06-12.
- ↑ "ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട്". ശേഖരിച്ചത് 2008-06-12.
- ↑ User Traffic of Orkut by country
