സൂര്യ ശിവകുമാർ
| സൂര്യ ശിവകുമാർ | |
|---|---|
സൂര്യ ശിവകുമാർ |
|
| ജനനം | ശരവണൻ ശിവകുമാർ 1975 ജൂലൈ 23 |
| ഉദ്യോഗം | നടൻ |
| ജീവിത പങ്കാളി | ജ്യോതിക ശരവണൻ |
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്.
ഉള്ളടക്കം |
[തിരുത്തുക] അഭിനയജീവിതം
1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.
[തിരുത്തുക] സ്വകാര്യ ജീവിതം
പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിക്കും നടനാണ്. സെപ്റ്റംബർ 11, 2006 ൽ ജ്യോതികയെ വിവാഹം ചെയ്തു. ഓഗസ്റ്റ് 10, 2007 ൽ ഇവർക്ക് ദിയ എന്ന ഒരു മകൾ ജനിച്ചു. ...
[തിരുത്തുക] അഭിനയിച്ച സിനിമകൾ
| വർഷം | ചിത്രം |
|---|---|
| 1997 | നേർക്കുനേർ |
| 1999 | പെരിവണ്ണ |
| 2001 | പൂവെല്ലാം കെട്ടുപ്പാർ |
| 2001 | നന്ദ |
| 2002 | മൗനം പേസിയാതെ |
| 2003 | പിതാമഗൻ |
| 2003 | കാക്കാ കാക്കാ |
| 2004 | പേരലഗൻ |
| 2004 | അയിത എഴുതു |
| 2005 | ജൂൺ 6 |
| 2005 | ഗജനി |
| 2005 | ആരു |
| 2006 | സില്ലുനു ഒരു കാതൽ |
| 2006 | ഇസയ് |
| 2006 | ചെന്നൈയിൽ ഒരു മഴെയ്കാലം |
| 2007 | വേൽ |
| 2008 | അങ്കിത്,പല്ലവി&ഫ്രണ്ട്സ് |
| 2008 | വാരണം ആയിരം |
| 2008 | സൂര്യ S/O കൃഷ്ണൻ |
| 2009 | അയൻ |
| 2009 | വീടൊക്കാടെ |
| 2009 | പ്രതികാരം |
| 2009 | ഗാട്ടിക്കുഡ് |
| 2009 | ആദവൻ |
| 2010 | ജഗ്ഗുഭായ് |
| 2010 | സിങ്കം |
| 2010 | യമുദു |
| 2010 | രക്ത ചരിത |