സൗന്ദര്യ
| സൗന്ദര്യ | |
|---|---|
| ജനനം | സൗമ്യ 1972 ജൂലൈ 18 കോളാർ, കർണ്ണാടക, ഇന്ത്യ |
| മരണം | 2004 ഏപ്രിൽ 17 (പ്രായം 31) GKVK campus, India |
| മറ്റ് പേരുകൾ | സൗന്ദര്യ |
| തൊഴിൽ | ചലച്ചിത്ര നടി |
| സജീവം | 1992 - 2004 |
| ഉയരം | 5.7" |
| ജീവിത പങ്കാളി | ജി. എസ്. രഘു |
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്നു സൗന്ദര്യ (കന്നഡ: ಸೌಂದರ್ಯ)(ജൂലൈ 18, 1972 - ഏപ്രിൽ 17, 2004). കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു.
ഉള്ളടക്കം |
അഭിനയ ജീവിതം [തിരുത്തുക]
1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു.
ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാള ചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരായ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ കൂടെ അഭിനയിച്ചതുകൂടാതെ ബോളിവുഡ് നടനായ അമിതാബ് ബച്ചന്റെ കൂടെയും സൗന്ദര്യ നായികയായി അഭിനയിച്ചിട്ടുണ്ട്.
ആദ്യ ജീവിതം [തിരുത്തുക]
വ്യവസായിയും, ചലച്ചിത്ര എഴുത്തുകാരനുമായ കെ.എസ്.സത്യനാരായണന്റെ മകളായി ബെങ്കളൂരുവിലാണ് സൗന്ദര്യ ജനിച്ചത്.
സ്വകാര്യ ജീവിതം [തിരുത്തുക]
ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൗന്ദര്യ ജനിച്ചത്. തന്റെ കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ്. രഘുവിനെ 27, ഏപ്രിൽ 2003ൽ വിവാഹം ചെയ്തു.
മരണം [തിരുത്തുക]
2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു.