വി.പി. സിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിശ്വനാഥ് പ്രതാപ് സിങ് विश्वनाथ प्रताप सिंह |
|
|
|
|
|---|---|
| പദവിയിൽ 2 December 1989 – 10 November 1990 |
|
| മുൻഗാമി | Rajiv Gandhi |
| പിൻഗാമി | Chandra Shekhar |
|
|
|
| ജനനം | 25 ജൂൺ 1931 Allahabad, United Provinces, British India |
| മരണം | 27 നവംബർ 2008 |
| രാഷ്ടീയകക്ഷി | Janata Dal |
വിശ്വനാഥ് പ്രതാപ് സിംഗ് അഥവാ വി. പി. സിംഗ് (ജൂൺ 25, 1931 - നവംബർ 27 2008). സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി[അവലംബം ആവശ്യമാണ്]. പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതാണ് സിംഗിന്റെ പ്രധാന ഭരണനേട്ടം. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ശേഷം അർബുദ രോഗംമൂലം സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞു. 2008 നവംബർ 27-ന് ഡൽഹിയിൽവച്ച് അന്തരിച്ചു.
|
|||||