റിലയൻസ് ഇൻഡസ്ട്രീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | പബ്ലിക് (NSE: റിലയൻസ്) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1966 As Reliance Commercial Corporation |
| ആസ്ഥാനം | |
| പ്രധാന ആളുകൾ | |
| വ്യവസായം | എണ്ണ, പെട്രോകെമിക്കൽ, തുണി |
| Products | Petroleum and Petroleum Products Polymers Polyesters Chemicals Textile Retail Stores |
| വരുമാനം | |
| തൊഴിലാളികൾ | ~ 100,000 (2007) |
| വെബ്‌സൈറ്റ് | www.ril.com |
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.1966-ൽ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം.1977-ൽ 10 രൂപ മുഖവിലയിൽ ഓഹരി വിപണിയിലെത്തിയ റിലയൻസ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചു.എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.
[തിരുത്തുക] ചരിത്രം
1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ആയി വളർന്നത്.ഗുജറാത്തിലെ നരോധയിൽ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാൽഗംഗയിൽ പോളിയെസ്റ്റർ നൂൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ൽ ഹസീറ പെട്രോകെമിക്കൽ ഫാക്ടറി പ്രവർത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.
2005-ൽ റിലയൻസ് ഇൻഡസ്ട്രീസ് വിഭജിക്കപ്പെട്ടു.