എൻ.ടി. രാമറാവു
| നന്ദമുറി തരക രാമ റാവു | |
|---|---|
| ജനനം | 1923 മേയ് 28 നിമ്മക്കുറു, ആന്ധ്രപ്രദേശ്, ഇന്ത്യ |
| മരണം | 1996 ജനുവരി 18 (പ്രായം 72) ഹൈദരബാദ്, ആന്ധ്രപ്രദേശ്, ഇന്ത്യ |
| മരണ കാരണം | ഹൃദയാഘാതം |
| മറ്റ് പേരുകൾ | എൻ.ടി.ആർ, |
| അറിയപ്പെടുന്നത് | അഭിനേതാവ്, രാഷ്ട്രിയ പ്രവർത്തകൻ |
| പിൻഗാമി | ചന്ദ്രബാബു നായിഡു |
| രാഷ്ട്രീയ പാർട്ടി | തെലുഗുദേശം പാർട്ടി |
| ജീവിത പങ്കാളി | ബസവരമ്മ തരക റാവു, ലക്ഷ്മി പാർവതി (1993-1996) |
| മക്കൾ | മക്കൾ: ജയകൃഷ്ണ, സായി കൃഷ്ണ, ഹരികൃഷ്ണൻ, മോഹൻകൃഷ്ണ, ബാലകൃഷ്ണ, രാമകൃഷ്ണ, ജയശങ്കർകൃഷ്ണ, ലോകേശ്വരി, ഭുവനേശ്വരി, ഉമമഹേശ്വരി. |
പ്രധാനമായും തെലുങ്ക് ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗുദേശം പാർട്ടി പ്രവർത്തകനുമായിരുന്നു എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി തരക രാമ റാവു (തെലുഗ്: నందమూరి తారక రామా రావు)(28 മേയ് 1923–18 ജനുവരി 1996).[1][2]. തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനാണ് അദ്ദേഹം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി രണ്ട് വട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1960 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഉള്ളടക്കം |
ആദ്യ ജീവിതം[തിരുത്തുക]
എൻ.ടി.ആർ. ജനിച്ചത് കൃഷ്ണ ജില്ലയിലാണ്. അദ്ദേഹം ഗുണ്ടൂരിൽ നിന്നും പഠനം പൂർത്തീകരിച്ചു. അവിടെ തന്നെ കുറച്ചു കാലം ഒരു സബ്.റജിസ്ട്രാർ ആയിട്ട് ജോലി നോക്കിയിരുന്നു.
അഭിനയ ജീവിതം[തിരുത്തുക]
തെലുങ്ക് ചലച്ചിത്രത്തിലെ ചക്രവർത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങൾ പറഞ്ഞിരുന്നത്.[3] ആദ്യ കാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.1950 മുതൽ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുങ്ക് ചലച്ചിത്രമേഖലയിൽ നിറഞ്ഞ് അഭിനയിക്കുകയും ധാരാളം സംഭാവനകൾ നൽകുകയും ചെയ്തു.
രാഷ്ട്രീയം[തിരുത്തുക]
1982 ലാണ് അദ്ദേഹം തെലുഗുദേശം പാർട്ടി രൂപവത്കരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ ജനങ്ങളിലുള്ള പ്രഭാവം മൂലം പാർട്ടി അധികാരത്തിലേറി.
അവലംബം[തിരുത്തുക]
- ↑ "N.T. Rama Rao (1923 - 1995): A messiah of the masses". www.hindu.com. The Hindu.
- ↑ "Profile and Filmography". www.imdb.com.
- ↑ "History Of Birth And Growth Of Telugu Cinema, Part 12". CineGoer.com.