ഹൃദയാഘാതം
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. Heart Attack എന്ന് ആംഗലേയ ഭാഷയിലും Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലും അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ 2002-ലെ കണക്ക് പ്രകാരം ലോകത്താകമാനം നടക്കുന്ന മരണങ്ങളിൽ 12.6 ശതമാനവും ഹൃദയാഘാതം മൂലമാണ്[1]. വികസിതരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. വികസ്വര രാജ്യങ്ങളിൽ പൊതുവേ എയ്‌ഡ്‌സിനും ശ്വാസകോശത്തിലെ അണുബാധക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട മരണകാരണമാണ് ഹൃദയാഘാതം. മറ്റു വികസ്വരരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ ഹൃദയധമനികളിലെ തകരാറുകൾ (Cardiovascular Diseases/ CVD) ആണ് ഏറ്റവും കൂടുതൽ മരണകാരണമാകുന്നത്.[2]
[തിരുത്തുക] അപകടകരമായ ഘടകങ്ങൾ
- വാർധക്യം
- പുരുഷന്മാർ (സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്)
- പുകയിലയുടെ ഉപയോഗം
- രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില
- രക്തത്തിലെ ഉയർന്ന മയോസിസ്റ്റീൻ നില
- പ്രമേഹം
- ഉയർന്ന രക്തസമ്മർദ്ദം
- അമിത വണ്ണം
- മാനസിക പിരിമുറുക്കം
[തിരുത്തുക] ലക്ഷണങ്ങൾ
- നെഞ്ചുവേദന
ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം ഹൃദയത്തിൽ നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോൾ താടി എല്ലിലേക്കും വ്യാപിക്കുന്ന ANGINA എന്നറിയപ്പെടുന്ന ഒരു തരം വേദനയാണ്. പലപൊഴും ഈ വേദനയെ നെഞ്ചെരിച്ചിൽ ആയിട്ട് തോന്നും.
- ശ്വാസം മുട്ട്
- നെഞ്ചിടിപ്പ്
- വിയർപ്പ്
- ഓക്കാനം
- ഛർദ്ദി
[തിരുത്തുക] രോഗസ്ഥിരീകരണം
- ഇ. സി. ജി.,രക്തപരിശോധന ( പ്രധാനമായും രക്തത്തിലെ CPKMB എന്നും TROPONIN എന്നും ഉള്ള ചില ENZYME മുകളുടെ അളവ് ക്രമാതീതമായി കൂടുന്നു.)
- എക്കൊകാർഡിയൊഗ്രാഫി. ( ഹൃദയത്തിന്റെ പ്രവർത്തനം അറിയനുപയോഗിക്കുന്ന ഒരു തരം പരിശോധന.)
[തിരുത്തുക] പ്രഥമ ശുശ്രൂഷ
- ആദ്യം രോഗിയെ ഇരിത്തുക. (ശ്വാസം മുട്ട് ഒഴിവാക്കാനാണിത്)
- ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.
- മുറിയിലെ ജനാലകൾ തുറന്നിട്ടാൽ രോഗിക്കു കൂടുതൽ പ്രാണവായു ലഭിക്കാനിടയാകും.
[തിരുത്തുക] ചികിൽസ
ഹൃദയാഘാത ചികിൽസയുടെ പ്രധാന ഉദ്ദേശ്യം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവു കൂട്ടുക എന്നതാണ്. രോഗിയുടെ വേദന മാറ്റാനും രക്തത്തിന്റെ അളവു കൂട്ടാനുമായിട്ട് NITROGLYCERIN എന്ന മരുന്ന് കൊടുക്കും. ചില ആഘാതങ്ങൾ പൂർണ്ണമായിട്ട് മരുന്നുപയോഗിച്ചു മാറ്റാൻ പറ്റും. ഉദാ: ( Aspirins, Beta Blockers, Antiplatelet agents etc) ഹൃദയ രക്തകുഴലിൽ കൊഴുപ്പ് കട്ട പിടിച്ചു അടഞ്ഞാൽ കൊഴുപ്പിനെ അലിയിപ്പിച്ചു കളയുന്ന Thrombolysis therapy ആണ് മറ്റൊരു ചികിൽസ. കൊഴുപ്പിനെ അലിയിപ്പിച്ചു കളയാൻ പറ്റാത്തതാണെങ്കിൽ ANGIOPLASTY എന്നറിയപ്പെടുന്ന ഒരു ചികിൽസയിലൂടെ തടസ്സമുള്ള ഭാഗത്ത് ഒരു STENT (ഒരു തരം സ്പ്രിങ്) വെച്ച് രക്തത്തിന്റെ ഒഴുക്കു പുനരാരംഭിക്കുന്നു. ഒന്നിൽ കൂടുതൽ രക്തക്കുഴലുകലിൽ ബ്ലോക്ക് ആണെങ്കിൽ ഹൃദയ ശാസ്ത്രക്രിയ ആവശ്യമായിട്ട് വരും. ( CORONARY ARTERY BYPASS GRAFT)
[തിരുത്തുക] നിയമപരമായ പ്രാധാന്യം
സാധാരണ നിയമങ്ങൾ ഹൃദയാഘാതത്തെ ഒരു രോഗമായാണ് കാണുന്നത്; പരിക്ക് ആയല്ല. അതുകൊണ്ട് ഹൃദയാഘാതം വന്ന ഒരു തൊഴിലാളിക്ക് തൊഴിൽ സംബന്ധമായി ഉണ്ടാകുന്ന പരിക്കിന് ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാറില്ല[3]. എന്നാൽ തൊഴിൽ സംബന്ധമായുള്ള മാനസിക പിരിമുറുക്കം, അമിതാധ്വാനം എന്നിവ കൊണ്ട് ഹൃദയാഘാതം ഉണ്ടാകാമെന്നുള്ള യാഥാർത്ഥ്യം കണക്കിലെടുത്ത് പ്രത്യേക സാഹചര്യങ്ങളിൽ ഹൃദയാഘാതം പരിക്ക് ആയി വിവക്ഷിക്കപ്പെടേണ്ടതാണ്. ചില രാജ്യങ്ങളിൽ ഒരു തവണ ഹൃദയാഘാതം വന്നവരെ ചില തൊഴിലുകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുക, വിമാനം പറത്തുക തുടങ്ങി മറ്റുള്ളവരുടെ ജീവൻ കൂടി അപകടപ്പെടാവുന്ന തരം തൊഴിലുകളിൽ നിന്നാണ് വിലക്കുള്ളത്.[4]
[തിരുത്തുക] അവലംബം
- ↑ The World Health Report 2004 - Changing History, World Health Organization. 2004. pp. 120–4. ISBN 92-4-156265-X, http://www.who.int/entity/whr/2004/en/report04_en.pdf
- ↑ [Mukherjee AK. (1995). "Prediction of coronary heart disease using risk factor categories". J Indian Med Assoc. ]PMID 8713248
- ↑ Workers' Compensation FAQ's. Prairie View A&M University. Retrieved November 22, 2006.
- ↑ "Classification of Drivers' Licenses Regulations". Nova Scotia Registry of Regulations (May 24, 2000). Retrieved on April 22, 2007.