പിണറായി വിജയൻ
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
| പിണറായി വിജയൻ | |
|
|
|
|
|
|
| ജനനം | 1944 മാർച്ച് 21 പിണറായി, കണ്ണൂർ ജില്ല |
|---|---|
| രാഷ്ട്രീയകക്ഷി | സി.പി.ഐ.(എം) |
| ജീവിതപങ്കാളി | കമല |
| മക്കൾ | ഒരു മകൻ, ഒരു മകൾ |
| താമസം | പിണറായി |
| മതം | നിരീശ്വരവാദി |
സി.പി.ഐ.(എം)-ന്റെ കേരള ഘടകം സംസ്ഥാന സെക്രട്ടറിയും സംസ്ഥാനത്തെ പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമാണ് പിണറായി വിജയൻ (ജനനം: മാർച്ച് 21, 1944 - ). കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്തു് ഏറെ പോലീസു് മർദ്ദനത്തിനിരയായിരുന്നു. 1970ൽ 26-ആം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും ആ തിരഞ്ഞെടിപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു് നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.
സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റു് അംഗമായും പ്രപർത്തിച്ചിട്ടുണ്ടു്. 1998 മുതൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരിയിൽ രൂക്ഷമായ വർഗ്ഗീയലഹള നടക്കുന്ന സമയത്ത്, ലഹളപ്രദേശത്ത് ചെന്ന് അദ്ദേഹം സമാധാനപ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകിയതു് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.1996 മുതൽ 1998 കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്നോണം, വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പിണറായി വിജയൻ പങ്കു വഹിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്].
1996 മുതൽ 1998 കാലഘട്ടത്തിൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നു് ആരോപണമുണ്ടായതിനെ തുടർന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ-യെ ഏൽപിക്കാൻ യു. ഡി. എഫ് തീരുമാനിച്ചു. തുടർന്ന് സി.ബി.ഐ. പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. അഡ്വേക്കേറ്റു് ജനറലിന്റേയും, കേരളാ മന്ത്രിസഭയുടേയും ഉപദേശം മറികടന്ന് അന്നത്തെ കേരളാ ഗവർണ്ണർ ആർ.എസ്. ഗവായ് സ്വന്തം നിലയിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി. മഹാരാഷ്ട്രയിൽ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സഹായം ഉറപ്പുവരുത്താൻ ആർ.എസ്. ഗവായ് യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി[1][2]. അടിസ്ഥാനല്ലാത്ത ഈ ആരോപണങ്ങൾകൊണ്ട് അദ്ദേഹം ഏറെ വ്യക്തിഹത്യക്ക് വിധേയനാക്കപ്പെട്ടു. സി.പി.ഐ.(എം)-ന്റെ കരുത്തനായ സാരഥിയായിരിക്കുന്നതിനാലാണ് പിണറായി വിജയനെ ചില കേന്ദ്രങ്ങൾ വ്യക്തിപരമായി തേജോവധം ചെയ്യുന്നത്[3][4].
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
കണ്ണൂർ ജില്ലയിലെ പിണറായിയിൽ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയമകൻ വിജയൻ 1944 മാർച്ച് 21-ന് ജനിച്ചു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ. കുമാരൻ, നാണു എന്നിവർ സഹോദരങ്ങൾ.
പിണറായി ശാരദാവിലാസം എൽപി സ്കൂളിലും ,പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായി.
[തിരുത്തുക] രാഷ്ട്രീയ പ്രവർത്തനം
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂർ ജില്ലയിലാണ് വിജയൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ-യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.
1967-ൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986-ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറിൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വർഷത്തോളമായി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002-ൽ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു.[5].പിന്നീട് 2007 ഒക്ടോബർ 1-ന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുത്തു. [6]. 2012 ഫെബ്രുവരി 10-ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു[7].
[തിരുത്തുക] അവലംബം
- ↑ പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010
- ↑ പിണറായിക്ക് എതിരെ തെളിവില്ലെന്ന് സി.ബി.ഐ മാതൃഭൂമി ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010
- ↑ ലാവ്‌ലിൻ:സത്യം തെളിഞ്ഞു
- ↑ അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറേറെടുക്കും
- ↑ http://www.rediff.com/news/2007/may/26ker.htm
- ↑ http://www.rediff.com/news/2007/oct/01cpm.htm
- ↑ പിണറായി വീണ്ടും സെക്രട്ടറി