ഇ.വി. രാമസ്വാമി നായ്‌കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിയാർ

തന്തൈ പെരിയാർ
ജനനം സെപ്റ്റെംബർ 17, 1879
ഈറോഡ്, തമിഴ്‌നാട്, ഇന്ത്യ
മരണം ഡിസംബർ 24, 1973
തമിഴ്‌നാട്, ഇന്ത്യ
ഉദ്യോഗം വ്യാപാരി, സാമൂഹ്യ പ്രവർത്തകൻ
ജീവിത പങ്കാളി നാഗമ്മാൾ,മണിയമ്മ


സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി നായ്ക്കർ 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.

രാമസ്വാമി നായ്‌ക്കരോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടിൽ ഈറോഡ് ആസ്ഥാനമാക്കി രൂപികരിച്ച ജില്ലയ്‌ക്ക് “പെരിയാർ“ എന്നാൺ സർക്കാർ നാമകരണം ചെയ്‌തത്.

"http://ml.wikipedia.org/w/index.php?title=ഇ.വി._രാമസ്വാമി_നായ്‌കർ&oldid=1284363" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ