ലെനിൻ രാജേന്ദ്രൻ
| ലെനിൻ രാജേന്ദ്രൻ | |
|---|---|
| മറ്റ് പേരുകൾ | രാജേന്ദ്രൻ |
| തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത് |
| സജീവം | 1981–മുതൽ |
മലയാള ചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തുമാണ് ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്[2]. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിക്കുന്നു. 1985 ൽ ഇറങ്ങിയ "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാൾ" എന്ന ചിത്രത്തിൽ ഇതു വളരെ പ്രകടമാണ്[2] . 1992 ൽ സംവിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികൾ" എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം[3]. 2003 ലെ "അന്യർ" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ(കെ.എസ്.എഫ്.ഇ.)ജോലി[2].
കുടുംബം [തിരുത്തുക]
ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി ,ഗൗതമൻ[4]
ചിത്രങ്ങൾ [തിരുത്തുക]
- വേനൽ(1981)
- ചില്ല്(1982)
- പ്രേം നസീറിന്റെ കാണ്മാനില്ല(1983)
- മീനമാസത്തിലെ സൂര്യൻ(1985)
- മഴക്കാല മേഘം(1985)
- സ്വാതി തിരുന്നാൾ(1987)
- പുരാവൃത്തം(1988)
- ദൈവത്തിന്റെ വികൃതികൾ (1992)
- കുലം
- മഴ(2000)[5]
- അന്യർ(2003)
- രാത്രിമഴ(2006)
- മകരമഞ്ഞ് (2010)
പുരസ്കാരങ്ങൾ [തിരുത്തുക]
- 1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം- മികച്ച ചിത്രം, സംവിധായകൻ,നിർമ്മാതാവ്(ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രം)[6]
- 1996 ലെ സംസ്ഥന ചലച്ചിത്ര പുരസ്കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്)-കുലം എന്ന ചിത്രത്തിന്[6]
കൃതികൾ [തിരുത്തുക]
- ആ ചുവന്ന കാലത്തിന്റെ ഓർമ്മക്ക്
- അന്യർ
- മഴ
അവലംബം [തിരുത്തുക]
- ↑ http://www.cinemaofmalayalam.net/lenin.html
- ↑ 2.0 2.1 2.2 മനോരമ ഓൺലൈൻ 05/10/2009 ന് ശേഖരിച്ചത്
- ↑ താറ്റ്സ് മലയാളം 05/10/2009 ന് ശേഖരിച്ചത്
- ↑ പുഴ.കോം
- ↑ "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 668. 2010 ഡിസംബർ 13. ശേഖരിച്ചത് 2013 മാർച്ച് 06.
- ↑ 6.0 6.1 കേരള സർക്കാർ പി.ആർ.ഡി വെബ്സൈറ്റ് 06/10/2009 ന് ശേഖരിച്ചത്