കെ.ജി. ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ജി. ജോർജ്

കെ. ജി. ജോർജ്
ജനനം 1946
ചങ്ങനാശ്ശേരി, കേരളം
ഉദ്യോഗം ചലച്ചിത്ര സംവിധായകൻ
ജീവിത പങ്കാളി സൽമാ ജോർജ്ജ്

മലയാള ചലച്ചിത്രവേദിയിലെ ഒരു പ്രമുഖ സം‌വിധായകനാണ് കെ. ജി. ജോർജ് (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). 1946 ൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുത്തു . 1970 കളിലെ ചലച്ചിത്രങ്ങളെ ആധുനീകരിച്ച സംവിധായകരിൽ ഒരാളാണ് ജോർജ്.

ആദ്യ സിനിമ സ്വപ്നാടനം ആയിരുന്നു. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. യവനിക മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണി ഗായിക സൽമ പത്‌നി.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കെ.ജി._ജോർജ്ജ്&oldid=1187096" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ