സംയുക്ത വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംയുക്ത വർമ്മ
ജനനം 26 നവംബർ 1982[1]
തിരുവല്ല, കേരളം, ഇന്ത്യ
ഉദ്യോഗം അഭിനേത്രി
സജീവം 1999-2002
ജീവിത പങ്കാളി ബിജു മേനോൻ
മാതാപിതാക്കൾ രവി വർമ്മ , ഉമാ വർമ്മ
ഐ.എം.ഡി.ബിയിൽ
www.imdb.com/name/nm0890062/


സംയുക്ത വർമ്മ മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തിൽ രവി വർമ്മയുടെയും ഉമാ വർമ്മയുടെയും മകളായി 1981 നവംബറിൽ ജനിച്ചു. പിന്നീട് ഈ കുടുംബം തൃശൂരിലേക്ക് താമസം മാറി. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. സെപ്റ്റംബർ 14 2006-ൽ ഇവർക്ക് ഒരു ആൺ കുട്ടി ജനിച്ചു. സംയുക്തയുടെ ആന്റിയും നടിയുമായ ഊർമ്മിളാ ഉണ്ണിയാണ് സിനിമാ പ്രവേശനത്തിനു വഴി തെളിച്ചത്.

ഉള്ളടക്കം

[തിരുത്തുക] സിനിമാ ജീവിതം

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ,മധുരനൊമ്പരക്കാറ്റ്,മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ,മധുരനൊമ്പരക്കാറ്റ്,സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

[തിരുത്തുക] പുരസ്കാരങ്ങൾ

  • സംസ്ഥാന അവാർഡ് - 1999[2], 2000[3]
  • ഫിലിം ക്രിടിക്സ് അവാർഡ് - 2000

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

  1. http://movies.bollysite.com/actress/samyuktha-varma.html
  2. Kerala State Film Awards - 1999
  3. Kerala State Film Awards - 2000
"http://ml.wikipedia.org/w/index.php?title=സംയുക്ത_വർമ്മ&oldid=1174579" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ