നരേന്ദ്രൻ മകൻ ജയകാന്തൻ വക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നരേന്ദ്രൻ മകൻ ജയകാന്തൻ വക | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | സത്യൻ അന്തിക്കാട് |
| നിർമ്മാണം | സി. കരുണാകരൻ |
| രചന | ശ്രീനിവാസൻ |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ് സംയുക്ത വർമ്മ അസിൻ |
| സംഗീതം | ജോൺസൺ |
| ഗാനരചന | മുല്ലനേഴി |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
| വിതരണം | ജിയോ മൂവീസ് |
| റിലീസിങ് തീയതി | 2001 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ്, സംയുക്ത വർമ്മ, അസിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ അഭിനയിച്ചിട്ടുണ്ട്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജിയോ മൂവീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| കുഞ്ചാക്കോ ബോബൻ | ജയകാന്തൻ |
| ശ്രീനിവാസൻ | ഭാർഗ്ഗവൻ |
| പാർത്ഥിപൻ | ദേവസാഹായം |
| ജനാർദ്ദനൻ | ബാലകൃഷ്ണൻ നമ്പ്യാർ |
| ഇന്നസെന്റ് | ജോണി വെള്ളിക്കാല |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | നക്സൽ വാസു |
| കൊച്ചിൻ ഹനീഫ | കിട്ടുണ്ണി |
| മാമുക്കോയ | നമ്പീശൻ |
| മോനിലാൽ | കണാരൻ |
| സാലു കൂറ്റനാട് | വില്ലേജ് ഓഫീസർ |
| സംയുക്ത വർമ്മ | വിനോദിനി |
| അസിൻ | സ്വാതി |
| കെ.പി.എ.സി. ലളിത | സേതുലക്ഷ്മി |
| ബിന്ദു പണിക്കർ | സൗദാമിനി |
| സുകുമാരി | ഐശുമ്മ |
| രമ്യ നമ്പീശൻ | സൗദാമിനി |
| കുളപ്പള്ളി ലീല | ശാരദ |
സംഗീതം [തിരുത്തുക]
മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ആരാരുമറിയാതൊരോമന – കെ.ജെ. യേശുദാസ്
- കറുത്തരാവിന്റെ കന്നിക്കിടാവ് – ജി. വേണുഗോപാൽ
- അമ്മയും നന്മയുമൊന്നാണ് – സുജാത മോഹൻ, കോറസ്
- വസന്തം വർണ്ണപ്പൂക്കുട – കെ.ജെ. യേശുദാസ്, കോറസ്
- കറുത്തരാവിന്റെ കന്നിക്കിടാവ് – കെ.എസ്. ചിത്ര
- വസന്തം വർണ്ണപ്പൂക്കുട – കെ.എസ്. ചിത്ര, കോറസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| കല | പ്രേമചന്ദ്രൻ |
| ചമയം | പാണ്ഡ്യൻ |
| വസ്ത്രാലങ്കാരം | വജ്രമണി |
| നൃത്തം | കല, കൃഷ്ണവേണി |
| സംഘട്ടനം | ത്യാഗരാജൻ |
| നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
| നിർമ്മാണ നിയന്ത്രണം | രാഘവൻ |
| നിർമ്മാണ നിർവ്വഹണം | സേതു മണ്ണാർക്കാട് |
| അസോസിയേറ്റ് ഡയറക്ടർ | ഉണ്ണികൃഷ്ണൻ പട്ടാഴി, ഷിബു |
| അസോസിയേറ്റ് കാമറാമാൻ | ഷാജി |
